കോളജിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി ഇന്ന്
തൊടുപുഴ: കഴിഞ്ഞ നാലിന് ന്യൂമാന്‍ കോളജില്‍ അരങ്ങേറിയ അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും രക്ഷകര്‍ത്താക്കളേയും അണിനിരത്തിക്കൊണ്ട് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍. ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ഡോ. വിന്‍സെന്റ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന പ്രതിഷേധ റാലി ന്യൂമാന്‍ കോളജില്‍ സമാപിക്കും.
ഇടുക്കി ജില്ലയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂമാന്‍ കോളജ്. ഒരു പറ്റം സാമുഹിക വിരുദ്ധരാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മൂടുപടം അണിഞ്ഞ് പ്രിന്‍സിപ്പലിനെ ബന്ദിയാക്കുകയും പ്രിന്‍സിപ്പല്‍ ഓഫിസ് തല്ലിത്തകര്‍ക്കുകയും ചെയ്തതെന്ന് ഫാ. ഡോ. വിന്‍സെന്റ് ജോസഫ് പറഞ്ഞു. കോടതി ഉത്തരവു പ്രകാരം രാഷ്ട്രീയം നിരോധിക്കപ്പെട്ടിട്ടുളള കലാലയത്തില്‍ പുറത്തു നിന്നെത്തിയ എസ്. എഫ്. ഐ. അക്രമി സംഘമാണ് വിലപിടിച്ച രേഖകളും വസ്തുവകകളും നശിപ്പിച്ചത്. രാഷ്ട്രീയ ജീവിയായിരിക്കാനും ഉറച്ച് രാഷ്ടീയ ബോധ്യത്തോടുകൂടി പഠിക്കുന്നതിനും ഈ കലാലയത്തിലെ കുട്ടികള്‍ക്ക് യാതൊരു തടസ്സവുമില്ല.
ഇതിനിടയിലാണ് വിദ്യാര്‍ഥികളുടെ ഒരു പിന്‍തുണയുമില്ലാത്ത ഒരുകൂട്ടം അക്രമികള്‍ കലാലയത്തിന്‍ അരാജകത്വം സൃഷ്ടിച്ചത്. ഇതിനെതിരെ പ്രതിഷേധിക്കണമെന്നുളള പൊതുസമൂഹത്തിന്റേയും കലാലയ സമൂഹത്തിന്റേയും ഒരേ സ്വരത്തിലുളള ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ റാലിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബര്‍സാര്‍ ഫാ. തോമസ് പൂവത്തുങ്കല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് തോമസുകുട്ടി കുര്യന്‍, പോള്‍ കുഴിപ്പിള്ളി, പ്രൊഫ. ജോസ് മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."