സുരേന്ദ്രന് വധം: പ്രതിഭാഗം പുനര്‍വിസ്താരം ആവശ്യപ്പെട്ടു
തലശേരി: ബി.ജെ.പി പ്രവര്ത്തകന് ഇല്ലത്ത്താഴയിലെ കെ.വി സുരേന്ദ്രനെ(62)വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്നലെ പ്രഖ്യാപിക്കാനിരിക്കെ സാക്ഷികളെ പുനര്വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്കി.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ് രാജീവ് മുന്‍പാകെ പ്രത്യേക ഹര്‍ജി നല്‍കിയത്. പ്രസ്തുത ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇരു ഹരജികളും വാദത്തിനായി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റി. തിരുവങ്ങാട് സ്വദേശികളുമായ പുലപ്പാടി വീട്ടില്‍ എം അഖിലേഷ്(33),നാടിയന്‍ കുനിയില്‍ കെ.വിജേഷ്(33),മാണിക്കോത്ത് വീട്ടില്‍ എം.ലീജേഷ്(32),മുണ്ടോത് കണ്ടിയില്‍ എം.കലേഷ്(32), വാഴയില്‍ കെ.വി നിഷ്(25), പി.കെ ഷൈജേസ്(28),ചാലിവീട്ടില്‍ സി.ഷിമ്പിന്(30)എന്നിവരാണ് കേസിലെ പ്രതികള്‍. 2008 മാര്‍ച്ച് ഏഴിന് എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ മാരകായുധങ്ങളുമായി സുരേന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."