അതിജീവന പോരാട്ടവേദി ദേശീയപാത ഉപരോധ സമരം ഇന്ന് അടിമാലിയില്‍
അടിമാലി: അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമരം ഇന്ന്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം.
അടിമാലി ടൗണില്‍ സംഗമിക്കുന്ന മധുര - ധനുഷ്‌ക്കോടി ദേശീയപാതയും, അടിമാലി കുമളി ദേശീയപാതയുമാണ് ഉപരോധിക്കുന്നത്. ഇരുമ്പുപാലം ,വാളറ ഭാഗത്ത് നിന്നുള്ളവര്‍ ടൗണ്‍ മുസ്ലിം പള്ളി സമീപത്തുനിന്നും, വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി ഭാഗത്ത് നിന്നുള്ളവര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും , ബൈസണ്‍വാലി, പള്ളിവാസല്‍ , മാങ്കുളം ഭാഗത്തു നിന്നുള്ളവര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തു നിന്നും പ്രകടനമായെത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിക്കും. തുടര്‍ന്ന് ഉപരോധ സമരം തുടങ്ങും. സമരം നേരിടാന്‍ പൊലിസ് ശക്തമായി രംഗത്തുണ്ട്. താലൂക്കിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവക്യത്തോടെ നടക്കുന്ന ഉപരോധത്തില്‍ കാല്‍ ലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളു മടക്കം പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു .
എട്ട് വില്ലേജുകളില്‍ മാത്രമുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുക, മൂന്നാര്‍ ട്രൈബ്യൂണല്‍ പിരിച്ച് വിടുക, എല്‍.എ പട്ടയഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ നിയമപ്രാബല്യം നല്‍കുക, പഞ്ചായത്ത് അനുമതിയോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കാനും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കുക, കലക്ടറുടെ എന്‍ഒസി സമ്പ്രദായം നിര്‍ത്തലാക്കുക, കൃഷിക്കാര്‍ നട്ടുവളര്‍ത്തിയ മരം മുറിക്കാന്‍ അനുമതി നല്‍കുക, പത്തുചെയിന്‍ പ്രദേശത്തും ഷോപ്പ് സൈററുകള്‍ക്കും പട്ടയം നല്‍കുക, ഏലത്തോട്ടങ്ങള്‍ വനമാക്കാനുളള നീക്കം അവസാനിപ്പിക്കുക, റോഡ് വികസനത്തിന് തടസം നില്‍ക്കുന്ന വനംവകുപ്പ് ജീവനക്കാരെ നിലയ്ക്ക് നിര്‍ത്തുക, നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്. അടിമാലി പഞ്ചായത്തില്‍ ആര്‍എഫ്, എംആര്‍എഫ് എന്ന് രേഖപ്പെടുത്തി പട്ടയ നടപടികള്‍ തടസപ്പെടുത്തുന്ന വനംവകുപ്പ് നീക്കം അവസാനിപ്പിക്കണമെ ന്നും സമരസമിതി ആവശ്യപ്പെട്ടു. തകര്‍ന്ന് കിടക്കുന്ന ആദിവാസി കുടികളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ തടസപ്പെടുത്തുന്ന വനംവകുപ്പിന്റെ നടപടികള്‍ നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടിമാലി ടൗണ്‍ ഒഴികെയുളള പ്രദേശങ്ങളിലെ കടകള്‍ അടച്ചിടും. ഇത് മേഖലയില്‍ ഹര്‍ത്താലിന്റെ പ്രതീതി ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."