പ്രവാസികള്‍ക്കുള്ള നോര്‍ക്ക ധനസഹായം: അപേക്ഷാ തിയതി നീട്ടി
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ തീയതി മെയ് അഞ്ചുവരെ നീട്ടി. ലോക്ക് ഡൗണിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ ംംം.ിീൃസമൃീീെേ.ീൃഴ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
2020 ജനുവരി ഒന്നിനോ, അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാതെ വന്നവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5,000 രൂപയുടെ ധനസഹായം ലഭിക്കുക. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുക. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്.ഒസ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമര്‍പ്പിക്കണം. എന്‍.ആര്.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."