HOME
DETAILS
MAL
സഊദിയില്‍ ബലദിയ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ചു
backup
March 01 2019 | 09:03 AM
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയിലെ തദ്ദേശ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി നീട്ടി വകുപ്പ് മന്ത്രിയുടെ ഉത്തരവ്. സഊദിയില്‍ തദ്ദേശ ഭരണ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ബലദിയ ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ വകുപ്പിന്റെ താത്കാലിക ചുമതല വഹിക്കുന്ന വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ഖസ്ബി ഉത്തരവിറക്കി.
സ്ഥാപനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രിയുടെ ഉത്തരവിറങ്ങി ഒരു മാസത്തിന് ശേഷമാണ് പരിഷ്‌കരണം പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ചു മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ബലദിയ ലൈസന്‍സ് എടുക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് സാധിക്കും. കാലാവധി ദൈര്‍ഘ്യത്തിനനുസരിച്ചാണ് ലൈസന്‍സിന് പണമടക്കേണ്ടത്. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കുക എന്ന പ്രയാസം ഇതോടെ ഇല്ലാതാവും.
തദ്ദേശ ഭരണ മന്ത്രാലയം, മുനിസിപ്പാലിറ്റി, ബലദിയ എന്നിവയുടെ കീഴിലുള്ള സ്ഥാപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിത്തീരുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.നിലവില്‍ ഒരു വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടത് വ്യാപാര സ്ഥാപന ഉടമകള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് കാലാവധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."