HOME
DETAILS
MAL
സൂക്ഷ്മ നിരീക്ഷകരെ നിയോഗിച്ചു
backup
April 07 2017 | 20:04 PM
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌നസാധ്യതയുള്ള 49 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൂക്ഷ്മ നിരീക്ഷകരെ നിയമിച്ചു. പൊതുനിരീക്ഷകന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്വതന്ത്രരായിട്ടാണ് സൂക്ഷ്മ നിരീക്ഷകര്‍ പ്രവര്‍ത്തിക്കുക. വോട്ടെടുപ്പ് ആരംഭിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പു നിരീക്ഷകര്‍ ബൂത്തിലെത്തും.
സൂക്ഷ്മ നിരീക്ഷകര്‍ക്കുള്ള പരിശീലനം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു.
എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌കല്‍ ഉപാധ്യായ, ജനറല്‍ ഒബ്‌സര്‍വര്‍ കെ.കെ ഖരെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മാസ്റ്റര്‍ ട്രെയിനര്‍ അന്‍സു ബാബു ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."