മലിന്യടാങ്ക് തുറന്നു വിട്ടതായി പരാതി
കുറ്റ്യാടി: ടൗണിലെ മാര്‍ക്കറ്റ് റോഡിലെ ഹോട്ടലിന്റെ മലിനജലടാങ്കില്‍ നിന്ന് മലിനജലം തുറന്ന് വിട്ടതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ടാങ്കിലെ മലിനജലം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് ഒഴുക്കിവിട്ടത്. പച്ചക്കറി മാര്‍ക്ക്, മത്സ്യ മാര്‍ക്കറ്റ്, മരുതോങ്കര റോഡ് എന്നിവിടങ്ങളിലേക്ക് മലിനജലം പരന്നൊഴുകിയത് ജനങ്ങള്‍ക്ക് ദുരിതമായി. ബുധനാഴ്ച രാത്രിയും ഇന്നലെയും പെയ്ത കനത്ത മഴയില്‍ മലിനജലം ടൗണിന്റെ പല ഭാഗത്തും ഒഴുകിയെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ജനപത്രിനിധികളും പൊലിസും സ്ഥലത്ത് പരിശോധന നടത്തി. അതേ സമയം നാട്ടിലെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും മാലിന്യ നിര്‍മാര്‍ജനത്തിനും ഹോട്ടലുകള്‍ പരിശോധിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."