HOME
DETAILS

സഊദിയില്‍ തൊഴിലാളികളുമായുള്ള ഓണ്‍ലൈന്‍ കരാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

  
backup
March 01 2019 | 19:03 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be

 

റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശ, വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി തൊഴിലാളികളുമായുള്ള ഓണ്‍ലൈന്‍ കരാര്‍ നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ക്കൊപ്പം തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാന് പുതിയ തീരുമാനം കൈകൊണ്ടത്.


സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സഊദികളുടെയും വിദേശികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിനും ഓണ്‍ലൈന്‍ വഴിയുള്ള പുതിയ പദ്ധതി തൊഴിലുടമകള്‍ക്ക് അവസരമൊരുക്കും.
പുതുതായി തൊഴിലിനു വെക്കുന്ന ജീവനക്കാരുടെ കരാറുകള്‍ ഉടന്‍ തന്നെ നടപ്പാക്കുമെങ്കിലും പഴയ തൊഴിലാളികളുടെ കരാറുകള്‍ ഘട്ടം ഘട്ടമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ഥാപനങ്ങളുടെ തൊഴിലാളികളുടെ എണ്ണത്തിനുസരിച്ചാണ് ഇക്കാര്യം നടപ്പിലാക്കുക. ഒന്നു മുതല്‍ അമ്പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മൂന്നാം പാദം മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങണം.


തുടക്കത്തില്‍ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിലെയും 500 മുതല്‍ 2999 വരെ ജീവനക്കാരുള്ള വന്‍കിട സ്ഥാപനങ്ങളിലെയും പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളും തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള ഏറ്റവും വലിയ കമ്പനികളിലെ 30 ശതമാനം ജീവനക്കാരുടെ കരാറുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത്തരം സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്.


സഊദിയില്‍ സ്വകാര്യ മേഖലയില്‍ പതിനേഴു ലക്ഷത്തിലേറെ സഊദികളും 85 ലക്ഷത്തോളം വിദേശികളും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ടു വര്‍ഷത്തിനിടെ പതിനാറു ലക്ഷത്തോളം വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago