HOME
DETAILS
MAL
കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആഗോള മാതൃകയായ കുടുംബശ്രീയുടെ 2012-17 കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി സി.എ.ജി കണ്ടെത്തി.
വാട്ടര്‍ അതോറിറ്റി ഇ- ബില്ലിങ്ങിനും അക്കൗണ്ടിങ്ങിനുമായി ഉപയോഗിക്കുന്ന ഇ-അബാക്കസ് സംവിധാനത്തിന്റെ പോരായ്മ കാരണം 6.42 ലക്ഷം രൂപ അപഹരിക്കപ്പെട്ടതായും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഡിറ്റ് കാലയളവില്‍ കുടുംബശ്രീയുടെ കീഴിലുള്ള കുറഞ്ഞത് 35 ശതമാനം മൈക്രോ എന്റര്പ്രൈസസുകളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.
2016 മാര്‍ച്ച് 31ന് സംസ്ഥാനത്തെ വിവിധ കുടുംബശ്രീ ജില്ലാ മിഷനുകളുടെ കൈവശം ചെലവഴിക്കപ്പെടാത്ത 36.66 കോടി രൂപ ഉണ്ടായിരുന്നു. 35നും 50നും ഇടയില്‍ പ്രായമുള്ള 5000 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനും ഇവരില്‍നിന്ന് 75 ശതമാനത്തിനെങ്കിലും ജോലി നല്കാനുമായി നൈപുണ്യ പരിപാടിയായ പുനര്‍ജനി നടപ്പാക്കി. ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കേണ്ട 3400 പേരില്‍ 1,794 പേരെ മാത്രം പരിശീലിപ്പിച്ചപ്പോള്‍ ആറുപേര്‍ക്ക് മാത്രമാണ് ജോലി നല്‍കാനായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30,000 കാര്‍ഷിക സംഘങ്ങള്‍ രൂപീകരിച്ച് 24,000 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കാനുള്ള ലക്ഷ്യം കൈവരിച്ചില്ല.
വാട്ടര്‍ അതോറിറ്റി ഉപയോഗിക്കുന്ന ഇ-അബാക്കസിലെ തെറ്റുകളും വെള്ളക്കരം തയാറാക്കുന്നതിലെ കൃത്യതയില്ലായ്മയും കാരണം 17.38 ലക്ഷം രൂപ നഷ്ടത്തിനു കാരണമായെന്നു സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."