HOME
DETAILS
MAL
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല: കേന്ദ്രം നല്കിയ ഇളവ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
backup
May 02 2020 | 07:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
കേന്ദ്രം മദ്യശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകള് തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്തുകയും ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം ഇന്ന് വൈകുന്നേരം എന്നാണ് സൂചന. പുതിയ റെഡ്,ഗ്രീന്‍, ഓറഞ്ച് സോണുകളും ഹോട്ട് സ്പോട്ടുകളും നിലവില്‍ വരാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."