ഡിഫ്തീരിയ: മുഴുവന്‍ ആളുകള്‍ക്കും കുത്തിവയ്പ്പ് പരിഗണനയില്‍-മന്ത്രി
മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് മുഴുവന്‍ ആളുകള്‍ക്കും നല്‍കുന്നകാര്യം പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിര്‍മാര്‍ജനം ചെയ്യപ്പെട്ട പല രോഗങ്ങളും തിരികെവരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി വിദഗ്ധസമിതി രൂപീകരിക്കും. കുട്ടികളില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം മുതിര്‍ന്നവര്‍ക്കും വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാല്‍ ജൂലൈ അവസാനം ഡിഫ്തീരിയ രോഗവുമായി ബന്ധപ്പെട്ട വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തും.
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കുറവ് രണ്ടുവര്‍ഷത്തിനകം പരിഹരിക്കും. എല്ലാ ആശുപത്രികളിലും സ്റ്റാഫ് പാറ്റേണനുസരിച്ച് നിയമനം ഉറപ്പാക്കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ കുറവ് ഗൗരവമായി പരിഗണിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പി.ജി കഴിഞ്ഞ് മൂന്നുവര്‍ഷം കേരള സര്‍ക്കാര്‍ സര്‍വിസില്‍ സേവനമനുഷ്ഠിക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഒരു പരിധിവരെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."