നഗരക്കുരുക്ക് തുടങ്ങി
കണ്ണൂര്‍: അവധിക്കാലവും വിഷുക്കാലവും വന്നതോടെ നഗരത്തില്‍ കുരുക്ക് മുറുകി തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ താഴെചൊവ്വ-പുതിയതെരു ദേശീയപാതകളില്‍ കുരുക്ക് രൂക്ഷമായിരുന്നു. റെയില്‍വേസ്റ്റേഷന്‍ റോഡിലും പ്ലാസ ജംങ്ഷനിലും വൈകുന്നേരത്തോടെ രൂക്ഷമായ ഗതാഗതക്കനുഭവപ്പെട്ടു. സ്‌കൂള്‍ അവധിക്കാലം തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകുന്നേരങ്ങളില്‍ നഗരം കുരുക്കില്‍ അമര്‍ന്നിരുന്നു. പ്രധാന പാര്‍ക്കിങ് ഏരിയകളിലെല്ലാം ഫെസ്റ്റുകള്‍ എത്തിതോടെയാണ് കുരുക്ക് രൂക്ഷമായത്. മതിയായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താതായതോടെ അനധികൃത പാര്‍ക്കിങ് നഗരത്തില്‍ ഏറിവരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കാല്‍ടെക്‌സിലും താണയിലും ട്രാഫിക് നിയന്ത്രണത്തിനായി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഡിവൈഡര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പരിധിവരെ കുരുക്കിനു ശമനമുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഇതു വിനയായിമാറിയിട്ടുണ്ട്. എല്ലാവര്‍ഷവും ഏപ്രില്‍ മാസങ്ങളില്‍ കണ്ണൂര്‍ നഗരത്തിലെ പ്രധാന വില്ലനായി ട്രാഫിക് കുരുക്ക് മാറിയിട്ടുണ്ട്. റോഡ് വീതി കൂട്ടി ഇതിനു പരിഹാരം തേടിയെങ്കിലും ഇലക്ട്രിക് പോസ്റ്റുകള്‍ പലതും മാറ്റി സ്ഥിപിച്ചിട്ടില്ല. ഇതോടെ വീതികൂട്ടിയ റോഡിന്റെ ഫലം ലഭിക്കാതായി. പുതിയതെരു ഭാഗങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിച്ചത് മതിയായ വീതി ഇല്ലാതെയാണെന്ന് നേരത്തെ ആക്ഷേപമുണ്ട്. കാട്ടാമ്പള്ളിയിലേക്കുള്ള വാഹനങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനത്തിലും ബദല്‍ കണ്ടെത്തിയിട്ടില്ല. താഴെചൊവ്വ ഗേറ്റ് അടച്ചിടുന്നതിനു പുറമേ ദേശീയപാതയിലെ പാലത്തിനു വീതിയില്ലാത്തതും കുരുക്കിനിടയാക്കുന്നു. ഇന്നലെ രാവിലെ മണിക്കൂറുകളോളം കാത്തിരുന്നാണ് പലരും നഗരത്തിലെത്തിയത്. വരും ദിവസങ്ങളില്‍ ഇതിനെക്കാള്‍ ഏറെ വാഹനങ്ങള്‍ നഗരത്തിലെത്താനിടയുള്ളതിനാല്‍ കുരുക്ക് രൂക്ഷമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."