കോഴിത്തീറ്റ വില വര്‍ധിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
#പി.കെ.സി മുഹമ്മദ്
താമരശ്ശേരി: കോഴിത്തീറ്റ വില കുത്തനെ വര്‍ധിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കോഴി തീറ്റവില ഒരു മാസത്തിനിടയില്‍ 50 കിലോ ചാക്കൊന്നിന് 160 രൂപയോളമാണ് വര്‍ധിച്ചത്. 1390 രൂപ മുതല്‍ 1420 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 1550-1570 രൂപയായി വില വര്‍ധിച്ചത്.
ഇറച്ചി കോഴി കര്‍ഷകരെയാണ് വില വര്‍ധനവ് പ്രധാനമായും ദോഷകരമായി ബാധിച്ചത്. ഇത്രയും വലിയ വിലക്കയറ്റം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംസ്ഥാനത്ത് 3000 ലധികം കോഴികര്‍ഷകരാണുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനു പുറമെ ചെറുതും വലുതുമായി മുട്ടക്കോഴി വളര്‍ത്തു കര്‍ഷകരുമുണ്ട്. ഇവരെയും നിലവിലെ വിലക്കയറ്റം സാരമായി ബാധിക്കും. സംസ്ഥാനത്തെത്തുന്ന കോഴി ഇറച്ചികളില്‍ 87 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നുമാണ്. സാധാരണ വേനല്‍ കനക്കുന്നതോടെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ജലക്ഷാമം രൂക്ഷമാവും. ഇതോടെ ഫാമുകളില്‍ നല്ലൊരു ശതമാനവും അടച്ചു പൂട്ടും. എന്നാല്‍ ഈ സമയത്ത് കേരളത്തിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പാദനത്തിനനുസരിച്ചു വില ലഭിക്കാറാണ് പതിവ്. എന്നാല്‍ ഇക്കുറി കോഴി തീറ്റയുടെ വില കിലോക്ക് മൂന്നു മുതല്‍ 3.20 രൂപ വരെയാണ് വര്‍ധന.
ഇതോടെ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന വരുമാനം ഗണ്യമായി കുറയുകയും നഷ്ടത്തിലാവുകയും ചെയ്യുന്നതായി കോഴി കര്‍ഷകര്‍ പറയുന്നു. ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങള്‍ക്ക് 45 ദിവസം കൊണ്ട് വളര്‍ച്ചയെത്തുമ്പോഴേക്കും മൂന്ന് കിലോ മുതല്‍ മൂന്നര കിലോത്തീറ്റ ആവശ്യമാണ്. ഈ ദിവസം കൊണ്ട് ഇവ 2.200 കിലോ തൂക്കം വയ്ക്കും. കച്ചവടക്കാര്‍ ഫാം കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് കിലോയ്ക്ക് 71. 72 രൂപയാണ്. ഒരു കോഴിക്ക് 168-170 രൂപയാണ് ലഭിക്കുന്നത്.
30 മുതല്‍ 33 രൂപ വരെയാണ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില. കോഴി തീറ്റ വില വര്‍ധിച്ചതോടെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പല ഫാമുകളും സീസണ്‍ സമയത്ത് പൂട്ടിയിടേണ്ടിവന്നതും കോഴി കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കോഴി തീറ്റയിലെ പ്രധാന അസംസ്‌കൃത വസ്തുവായ ചോളത്തിന്റെ വിളവെടുപ്പ് കുറഞ്ഞതോടയാണ് വന്‍തോതില്‍ വില വര്‍ധിച്ചത്.
ഇതോടെയാണ് കോഴിത്തീറ്റയ്ക്കും വില വര്‍ധിപ്പിക്കേണ്ടിവരുന്നതെന്ന് കോഴിത്തീറ്റ വിതരണക്കാര്‍ പറയുന്നു. കോഴി തീറ്റക്ക് പുറമെ കാട തീറ്റയും വില കൂടിയത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരെയും ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."