പിണറായിയുടേത് മാഫിയ ഭരണം: സണ്ണി ജോസഫ് എം.എല്‍.എ
ഇരിട്ടി: ജിഷ്ണു പ്രണോയിയുടെ മാതാവ് തന്റെ മകന്റെ മരണത്തിനുത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ പൊലിസിനെ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് മഹിജയെ അറസ്റ്റു ചെയ്യുകയും ജിഷ്ണുവിന്റെ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ പിണറായി വിജയന്‍ മാഫിയകളെ സംരക്ഷിക്കുന്ന ഒരു ഫാസിസ്റ്റ് മുഖ്യമന്ത്രിയെന്ന് തെളിഞ്ഞതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസ് ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ദുരന്തം ഏറ്റു വാങ്ങേണ്ടി വന്ന സ്ത്രീയ്‌ക്കെതിരെ ധാര്‍ഷ്ട്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. പൊലിസീനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സി.പി.എം നേതാക്കന്‍മാര്‍ സ്ത്രീപീഢകരെ സംരക്ഷിക്കുന്നുവെന്നതിനുള്ള അവസാന ഉദാഹരണങ്ങളാണ് ഇരിട്ടി പയഞ്ചേരിയിലെ എഴുപത് വയസ്സുള്ള വീട്ടമ്മയെ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ച് ബ്രാഞ്ച് കമ്മിറ്റിയംഗം പീഡിപ്പിച്ചുവെന്ന കേസില്‍ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമായ്ച്ചു ശ്രമിക്കുവാന്‍ ശ്രമിച്ചതും വാളയാറിലെ കുട്ടികളെ പീഡിപ്പിച്ചവരെ സംരക്ഷിച്ചതും സി.പി.എമ്മിന്റെ നേതാക്കന്‍മാരാണെന്നത് തെളിഞ്ഞ സംഭവങ്ങളാണ്. ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."