വെള്ളക്കെട്ടും മാലിന്യവും; ഫ്രാന്‍സിസ് റോഡില്‍ യാത്ര ദുഷ്‌കരം
കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയും സമീപത്തു തന്നെയുള്ള ചളി നിറഞ്ഞ റോഡരികും ഫ്രാന്‍സിസ് റോഡിലൂടെയുള്ള കാല്‍നട യാത്ര ദുസ്സഹമാക്കുന്നു.
ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന റോഡിലാണ് അധികൃതരുടെ അവഗണനയാല്‍ കാല്‍നടയാത്രയും സങ്കീര്‍ണമായിരിക്കുന്നത്. റോഡിന് മധ്യത്തിലുള്ള പൈപ്പിന് കേട് സംഭവിച്ചതിനാലാണ് ശുദ്ധജലം പാഴാകുന്നത്. മധ്യത്തിലായി ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ വേഗത്തില്‍ പോകുമ്പോള്‍ നടന്നുപോകുന്നവരുടെ ദേഹത്ത് ചെളി തെറിക്കുന്നത് പതിവാണ്.
കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ മാലിന്യങ്ങള്‍ വാഹനത്തിലേക്ക് കയറ്റുന്നതും തരംതിരിക്കുന്നതും ഇവിടെ വച്ചായതതില്‍ റോഡിന്റെ വശങ്ങളില്‍ ചളിക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതു രൂക്ഷമായ ദുര്‍ഗന്ധത്തിനും യാത്രക്കാര്‍ക്ക് റോഡിലൂടെ തന്നെ നടക്കേണ്ട സാഹചര്യവും സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."