പാനൂര്‍ ബൈപാസ് റോഡ് നിര്‍മാണം അഴിമതി ആരോപിച്ച് വിജിലന്‍സിന് പരാതി
പാനൂര്‍: രണ്ടുമാസം മുന്‍പ് നവീകരിച്ച പാനൂര്‍ ബൈപാസ് റോഡ് പ്രവൃത്തിയില്‍ വന്‍ അഴിമതി നടന്നതായാണ് പരാതി. ഈക്കാര്യം അന്വേഷിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. മനീഷ് പരാതി നല്‍കി.
റോഡ് നവീകരിക്കുന്നതിനു വേണ്ടി പാനൂര്‍ മുന്‍സിപ്പാലിറ്റിയുടെ പദ്ധതിയില്‍ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മാസം മുന്‍പ് നിര്‍മിച്ച കലുങ്ക് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് ഒരുമാസമായി. വിവരമറിഞ്ഞിട്ടും മുന്‍സിപ്പാലിറ്റി അവഗണിക്കുകയാണെന്നാണ് പരാതി.
നഗരസഭാ പ്രതിപക്ഷനേതാവിന്റെ വാര്‍ഡിലുള്ള റോഡിന് 10 ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ചെലവുവേണ്ടി വരുമെന്നും, മേല്‍ പദ്ധതിക്ക് ഇത്രയും അധികം സംഖ്യ ചെലവ് ചെയ്തു രണ്ടുമാസം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തകരാര്‍സംഭവിച്ചതിലും വന്‍ അഴിമതി ഉള്ളതായി പരാതിയില്‍ പറയുന്നു.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മുന്‍പുതന്നെ മുഴുവന്‍ തുകയും കരാറുകാരന്‍ കൈപ്പറ്റിയതായി ഇ. മനീഷ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."