ശാസ്ത്രം തൊട്ടറിഞ്ഞു പഠിക്കാന്‍ ഇളങ്കാവ് യു.പി.എസില്‍ സയന്‍സ് പാര്‍ക്ക് തയ്യാര്‍
വൈക്കം : വിദ്യാഭ്യാസ ഉപജില്ലയിലെ കുരുന്നുകള്‍ക്ക് ശാസ്ത്രലോകത്തിന്റെ അവിസ്മരണീയ ലോകത്തേക്ക് സഞ്ചരിക്കാന്‍ സയന്‍സ് പാര്‍ക്ക് റെഡി.
വടയാര്‍ ഇളങ്കാവ് ഗവണ്‍മെന്റ് യു. പി സ്‌കൂളിലാണ് സിമ്പിള്‍ പെന്‍ഡുലവും പെന്‍ഡുലം ചെയിനും കോമ്പ് ആന്‍ഡ് റെയിസും ചലന നിയമങ്ങളും തൊട്ടും കണ്ടും പരീക്ഷിച്ചും മനസിലാക്കാന്‍ സയന്‍സ് പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിലെ ശാസ്ത്ര ആശയങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയിരിക്കുന്ന അറുപതോളം ഉപകരണങ്ങളും പരീക്ഷണങ്ങളുമാണ് സയന്‍സ് പാര്‍ക്കിലുള്ളത്. വൈക്കം സബ് ജില്ലയിലെ എല്ലാ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പ്രവേശനമൊരുക്കിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്തുന്നതിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. മികച്ച ശാസ്ത്ര ബോധമുള്ളവരാക്കി പുതു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്ര തത്വങ്ങള്‍ പ്രവര്‍ത്തനങ്ങളിലൂടെയും പരീക്ഷണത്തിലൂടെയും കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിയുന്നതിനും ഇതുവഴി സാധ്യമാകും.വൈക്കം സബ്ജില്ലയിലെ ഏക സയന്‍സ് പാര്‍ക്കാണിത്. സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ വി ഷൈന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എന്‍ ഷാജി നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം അനില്‍ കുമാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി എന്‍ സന്തോഷ്, വൈക്കം ബിപിഒ റ്റി.കെ സുവര്‍ണന്‍, പി ടി എ പ്രസിഡന്റ് ഇ.എസ് സനീഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.എന്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."