HOME
DETAILS
MAL
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് മിസോറാമില്‍ ഓര്‍ഡിനന്‍സ്
backup
May 04 2020 | 02:05 AM
ഐസ്വാള്‍: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് മിസോറാമില്‍ ഓര്‍ഡിനന്‍സ്.
മുഖ്യമന്ത്രി സൊറാംതാന്ഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗം ഓര്‍ഡിനന്‍സ് അംഗീകരിച്ചു. ആരോഗ്യമന്ത്രി ഡോ. ആര് ലാല്താന്ഗലിയാനയാണ് ഓര്‍ഡിനന്‍സ് ഓഫ് കണ്ടെയിന്മെന്റ് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് കൊവിഡ്-19 എന്ന ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് എട്ട് കൗമാരക്കാരെ പ്രാദേശിക കൊവിഡ് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ തല്ലി ഒരാഴ്ചയ്ക്കു ശേഷമാണ് സംസ്ഥാനത്ത് പുതിയ കൊവിഡ് ഓര്‍ഡിനന്‍സ് നിലവില്‍വരുന്നത്. ലോക്ക് ഡൗണിനെ സംസ്ഥാനം പൂര്‍ണമായി പിന്തുടരുമെന്ന് മുഖ്യമന്ത്രി സൊറാംതാന്‍ഗ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."