HOME
DETAILS

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

  
Web Desk
October 21, 2024 | 6:03 PM

Cubas electricity crisis worsens The capital city is also in darkness

ഹവാന:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ  രൂക്ഷമായി തുടരുകയാണ്. ക്യൂബയിലെ പ്രധാന പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകൾ രണ്ട് ദിവസം വൈദ്യുതി ഇല്ലാതെ നട്ടംതിരിയുകയാണ്. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ അധികാരികൾ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് റിപ്പോർട്ട്. എങ്കിലും തലസ്ഥാന ന​ഗരിയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിൽ തുടരുകയാണ്. 

vbxcvx.png

ജലവിതരണം പോലെയുള്ള സേവനങ്ങൾക്ക് പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി ആവിശ്യമായത്തിനാൽ പവർ പ്ലാൻ്റിന്റെ തകരാർ ജന ജീവിതത്തെ എറെ ബാധിക്കുന്നുണ്ട്. റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം നാശമാകുന്നതിന് മുമ്പ് ആളുകൾ തെരുവുകളിൽ വിറക് അടുപ്പുകൾകൂട്ടി പാചകം ചെയ്യാൻ ആരംഭിച്ചിയിരിക്കുകയാണ്. ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അൻ്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാൻ്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാഴ്ത്തിയത്. വൈദ്യുതി പൂർണമായും എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് ഇതുവരെ അധിക്കാരികൾ പ്രതികരിച്ചിട്ടില്ല.

cfvxcvx.png

എന്നാൽ ക്യൂബയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ  ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അറ്റ്‌ലാൻ്റിക് ചുഴലിക്കാറ്റ് സീസണിലെ പത്താമത്തെ ചുഴലിക്കാറ്റായ ഓസ്കാർ ചുഴലിക്കാറ്റായി മാറി വീശിയടിച്ചതിനാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. തെക്കുകിഴക്കൻ ബഹാമാസിൻ്റെയും ക്യൂബയുടെയും ചില ഭാഗങ്ങളിൽ ഓസ്കാർ ചുഴലിക്കാറ്റ് അപകടകരമായി തുടരുകയണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഓസ്കാർ ക്യൂബയോട് അടുത്തുകോണ്ടിരിക്കുന്നത്. 

v bcvbc.png

ഇതാദ്യമായല്ല ക്യൂബയിൽ പവർ പ്ലാന്റ് തകരാറിലാവുന്നതും വൈദ്യുതി തടസം സൃഷ്ടിക്കുന്നതും. എന്നാൽ ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് ​രാജ്യത്ത് ആദ്യമായാണ്. അതേസമയം, ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിടാനായി അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇലക്ട്രിക്കൽ ഗ്രിഡിലെ പ്രശ്നങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നതിനാൽ നിരവധി തവണ ജനങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു.

ക്യൂബയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് അൻ്റോണിയോ ഗ്വിറ്ററസ് പോലെയുള്ള വലിയ തെർമോ ഇലക്ട്രിക് പ്ലാൻ്റുകളിൽ നിന്നുമാണ്. ഇത് പ്രവർത്തിക്കാനുള്ള ക്രൂഡ് ഓയിൽ പകുതിയോളം ഉത്പാദിപ്പിക്കപ്പെടുന്നതും രാജ്യത്ത് തന്നെയാണ്. ബാക്കിയുള്ളവ അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. യുഎസ് ഉപരോധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി ക്യൂബയെ സംബന്ധിച്ചിടത്തോളം ഏറെ ചെലവേറി ഇറക്കുമതിയാണ്. അതിനാൽ വില കുറഞ്ഞ ഇന്ധനത്തിനായി വെനസ്വേല, റഷ്യ തുടങ്ങിയ സഖ്യരാജ്യങ്ങളെയും ക്യൂബ ആശ്രയിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്. ബദൽ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ പവർ ഗ്രിഡ് നവീകരിക്കാനുള്ള ശ്രമവും നടത്തി വരുകയാണ് ക്യൂബ.

 Cuba's electricity crisis intensifies, leaving the capital city, Havana, in widespread darkness. Power outages disrupt daily life and economic activities, worsening the country's already strained energy infrastructure and fueling growing frustration among residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  15 hours ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  15 hours ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  16 hours ago
No Image

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ പാക് ചാരന്‍മാര്‍; രോഹിതും സാന്ദ്രിയും അറസ്റ്റിലാകും വരെ രഹസ്യവിവരങ്ങള്‍ കൈമാറി; അന്വേഷണം വ്യാപിപ്പിച്ച് പൊലിസ്

National
  •  16 hours ago
No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  16 hours ago
No Image

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

Saudi-arabia
  •  17 hours ago
No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  17 hours ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  17 hours ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  17 hours ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  18 hours ago