അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്
കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുൻ സെക്രട്ടറി ബിജു കെ ജോസിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ചതും എല്ലാ രേഖകളിലും ഒപ്പിട്ടതും ഇയാളാണന്ന് അന്വഷണ സംഘം അറിയിച്ചു. ബാങ്കിലെ അക്കൗണ്ടന്റ് ഷിജു കെ എ നേരത്തെ പിടിയിലായിരുന്നു.
അനർഹരായവർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വെച്ചിരിക്കുന്നു എന്നാണ് ഇവർക്കെതിരെയുള്ള പരാതി. 2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.
പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്‍റെ വിശ്വാസ്യതയിലാണ് ബാങ്കിലേക്ക് നിക്ഷേപമെത്തിയിരുന്നത്. തുടര്‍ന്ന് അർഹരായവർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. പി ടി പോളിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങളായി തുടരുന്നത്. എന്നാൽ പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ കണ്ടെത്തിയത്.
The Crime Branch has arrested the former secretary of Angamaly Urban Cooperative Bank in connection with a major investment fraud case. The scam, which defrauded several investors, has raised serious concerns about financial oversight and transparency in cooperative banks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."