ലോകകപ്പ് ജേതാക്കളെയും ഗോള്‍ നിലയും പ്രവചിച്ച് മജീഷ്യന്‍ സതീഷ് ബാബു
മഞ്ചേരി: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലെ ജേതാക്കളെയും ഗോള്‍ നിലയും പ്രവചിച്ച് സതീഷ്ബാബു. മഞ്ചേരി നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി സ്വദേശിയും മജീഷ്യഷനുമായ ഇദ്ദേഹം ഇന്നലെയാണ് ഇത്തരത്തില്‍ പ്രവചനം നടത്തിയത്. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ ,നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രവചനം അതീവ രഹസ്യമായി വെള്ള പേപ്പറില്‍ കുറിച്ച് പേപ്പറിന്റെ ഇരുവശവും ഒപ്പുവച്ച് ഭദ്രമാക്കി മൂന്നു പെട്ടികളിലായി എം.എല്‍.എയുടെ കൈവശം സൂക്ഷിച്ചിരിക്കുകയാണ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ തൊട്ട് മുന്‍പായി പ്രമുഖരുടെ സാന്നിധ്യത്തില്‍ പെട്ടി തുറക്കും.
കഴിഞ്ഞ ലോകപ്പ് ഫുട്‌ബോള്‍ മത്സരത്തിലും സതീഷ്ബാബു ഇത്തരത്തില്‍ പ്രവചനം നടത്തി യിരുന്നു. പ്രസിദ്ധീകൃതമാവാനിരിക്കുന്ന 12 പത്രങ്ങളുടെ തലകെട്ടുകള്‍, യു.ഡി.എഫ് പക്ഷത്തെ മുഖ്യമന്ത്രി ആരാവും, അദ്ദേഹത്തിനു ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മഞ്ചേരി കെ.എസ്.ഇ.ബി ഓഫിസില്‍ ഒരു ദിവസം ലഭിക്കുന്ന ആകെ വൈദ്യുത തുക എത്രയാണ്, ഷൊര്‍ണൂര്‍ റയില്‍വെ സ്റ്റേഷനില്‍നിന്നും യാത്ര തുടങ്ങിയ ട്രെനില്‍ ടിക്കറ്റ് എടുക്കാത്ത യാത്രികര്‍ ആരെല്ലാം തുടങ്ങി ഒട്ടേറെ പ്രവചനങ്ങള്‍ നടത്തി വിജയിച്ചിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ചേരി നഗരത്തിലൂടെ കണ്ണുകെട്ടി ബൈക്ക് ഓടിച്ചാണ് സതീഷ്ബാബു ആദ്യ മാജിക്ക് പ്രകടനം കാഴ്ചവച്ചത്. കോഴിക്കോട് സബ് ജയില്‍ ഉദ്ഘാടന വേളയില്‍ ഇദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ അവാര്‍ഡിനു അര്‍ഹനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."