റമദാനില്‍ കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കും
മക്ക: റമദാനില്‍ കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കുറ്റമറ്റതാക്കാനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിവിധ വകുപ്പ് മേധാവികളോട് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.
ഈ വര്‍ഷത്തെ റമദാന്‍ സീസണില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുല്‍ തീര്‍ഥാടകരാണ് ഇത്തവണ എത്തുക. ഇരു ഹറമുകളിലുമായി 75 ലക്ഷം ഉംറ തീര്‍ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകരുടെ സുരക്ഷക്കായി പതിനായിരം താല്‍കാലിക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും കൂടാതെ,വിവിധ സേവനങ്ങള്‍ക്കായി 12000 ജോലിക്കാരും ഹറമിനടുത്ത താത്കാലിക നിരീക്ഷകരായി 400 പേരെയും ശുചീകരണത്തിനായി 876 ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്ക് കൂടുതന്നതിനാല്‍ ഉണ്ടായേക്കാവുന്ന യാത്രാ തടസ്സം ഒഴിവാക്കുന്നതിനായി മക്കയിലെ 58 ഓളം തുരങ്കങ്ങളുടെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."