HOME
DETAILS

മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലിസിന്റെ പുതിയ എഫ്.ഐ.ആര്‍

  
backup
May 04 2020 | 03:05 AM

national-fresh-fir-against-arnab-goswami-for-disturbing-communal-harmony-2020

മുംബൈ: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പബ്ലിക്കന്‍ ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലിസിന്റെ പുതിയ എഫ്.ഐ.ആര്‍. ശനിയാഴ്ചയായിരുന്നു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

റാസ എജുക്കേഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് നടപടി. ബാന്ദ്രയിലെ പൈഥോനി പൊലിസ് സ്റ്റേഷനിലാണ് അര്‍ണബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 29ന് നടന്ന ഒരു ഷോയില്‍ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി.

'ഏപ്രില്‍ 14ന് ബാന്ദ്ര സ്റ്റേഷന് സമീപം നടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ചാനല്‍ കാണിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ ലോക്കഡൗണ്‍ കാലത്ത് തൊഴിലാളികള്‍ ബാന്ദ്ര പള്ളിക്കു സമീപം തന്നെ കൂട്ടംകൂടുന്നത് എന്ന സംശയാസ്പദമായ രിതിയില്‍ അദ്ദേഹം ഈ പരിപാടിക്കിടെ ചോദ്യമുന്നയിച്ചു'- റാസ പരാതിയില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനു സമീപം തടിച്ചു കൂടിയവര്‍ക്ക് പള്ളിയുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് ഗൂഢ ഉദ്ദേശത്തോടുകൂടിയാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും അദ്ദേഹം പൊലിസിന് കൈമാറിയിട്ടുണ്ട്.

അതേസമയം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെ അര്‍ണബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവും മുംബൈ പൊലിസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല്‍ഘാര്‍ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ഏപ്രില്‍ 27ന് അര്‍ണബിനെതിരെ മറ്റൊരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലിസ് അദ്ദേഹത്തെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago