പഞ്ചായത്ത് ഓഫിസിന് പിന്നില്‍ മാലിന്യം
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്ത് ഓഫിസിന് പിന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല.
കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 37 പേര്‍ക്ക് ഡെങ്കിപ്പനിയും 270 പേര്‍ക്ക് പകര്‍ച്ചാവ്യാധികളും പടര്‍ന്നുപിടിക്കുകയും ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തിട്ടും പഞ്ചായത്ത് അധികൃതരില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് തവണ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചെങ്കിലും ദിനേനെ നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പഞ്ചായത്ത് ഓഫിസിന്റെ പിന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പടെയുള്ളവ ചാക്കുകളിലാക്കിയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ഇതാവട്ടെ ഇവിടെ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്ത് ഓഫിസിന് പിന്നില്‍ മാലിന്യങ്ങള്‍ ചാക്കുകളിലാക്കി കൂട്ടിയിട്ടത് അറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."