സംഘ് പരിവാര്‍ ഭീഷണി: കറാച്ചി ഹോട്ടലിന്റെ പേര് മായ്ച്ചു
കോഴിക്കോട്: പാകിസ്താനീ വിഭവങ്ങള്‍ വില്‍ക്കുന്ന കോഴിക്കോട്ടെ രണ്ട് ഹോട്ടലുകളുടെ പേര് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നു മായ്ച്ചു.
കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ എന്ന പേരില്‍ പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പേരിലെ കറാച്ചി എന്ന വാക്കാണ് മായ്ച്ച് കളഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഈ ഹോട്ടലുകളിലെ പ്രത്യേകത പാകിസ്താനി വിഭവങ്ങളാണ് എന്നതാണ്.
ഗുജറാത്തി സ്കൂളിനടുത്തുള്ള ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിന്റെ പേരും ഭാഗികമായി മറച്ചു കളഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനുശേഷമാണെത്രെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ഹോട്ടലിന്റെ പേരുമാറ്റാന്‍ ആവശ്യപ്പെട്ടത്.
വീണ്ടും വ്യോമസേനാ പൈലറ്റ് അഭിനന്ദന് കസ്റ്റഡിയിലായപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ് പൊറ്റമ്മലിലെ ഹോട്ടലിന്റെ ബോര്‍ഡില്‍ നിന്ന് കറാച്ചി മുഴുവനായി എടുത്തു കളഞ്ഞത്. ഗുജറാത്തി സ്കൂളിനടുത്തുള്ള സ്ഥാപനത്തിലേത് ഭാഗികമായി മറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."