വയോജനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും'
'
മലപ്പുറം: വയോജനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്. ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എണ്ണം കൂടുതലാണെങ്കിലും ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തു വയോജനങ്ങള്‍ക്കെതിരായ പീഡനം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. വിളംബര ജാഥ ജില്ലാ കലക്ടര്‍ അമിത് മീണ ഫ്ളാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള പദ്ധതികള്‍ പരിചയപ്പെടുത്തുന്ന പദ്ധതികളുടെ ബ്രോഷര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു.
ആര്.ഡി.ഒ അജീഷ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ. കൃഷ്ണ മൂര്‍ത്തി, എസ്.ഐ.ഡി കോഡിനേറ്റര്‍ സി.ടി നൗഫല്‍, മുതിര്‍ന്ന പൗരന്മാര്ക്കുള്ള സമിതിയിലെ അംഗങ്ങളായ ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു. സി. വിജയലക്ഷ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വയോജനങ്ങള്‍ക്കെതിരായ പീഡനം വിഷയമാക്കി നടത്തിയ ഓപ്പണ്‍ ഫോറം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി കെ.വി പ്രഭാകരന്, അഡ്വ. സുജാത എസ്. വര്‍മ, കെ. സുബ്രഹ്മണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."