ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ എത്തിത്തുടങ്ങി; അതിര്‍ത്തികളില്‍ ഹെല്‍പ്പ്‌ഡെസ്‌ക്
പാലക്കാട്: ലോക്ക്ഡൗണ്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി. നോര്‍ക്ക് വഴി രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങിയവരെയാണ് അതിര്‍ത്തിയിലൂടെ കടത്തിവിടുന്നത്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.
കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളി എത്തിയത്.
നോര്‍ക്ക വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് ഇന്നലെ വൈകുന്നേരം മുതല്‍ ഡിജിറ്റില്‍ പാസുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. 30,000 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്.
ആറ് പ്രവേശന കവാടത്തിലൂടെയാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ പ്രവേശിപ്പിക്കുക. തിരുവനന്തപുരത്ത് കളയിക്കാവിളയിലെ ഇഞ്ചിവിള, കൊല്ലം- ആര്യങ്കാവ്, ഇടുക്കി- കുമളി, പാലക്കാട്- വാളയാര്‍, വയനാട്- മുത്തങ്ങ, കാസര്‍കോട്്- മഞ്ചേശ്വരം എന്നീ ആറ് പ്രധാന അതിര്‍ത്തികളിലൂടെയാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."