പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
കരുനാഗപ്പള്ളി: കുലശേഖരപുരം കുഴുവേലിമുക്കിന് തെക്ക് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യാനായി കരുനാഗപ്പള്ളി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയായ പൂജാരി രഞ്ജു (29) വിനെ കൂടുതല്‍ ചോദ്യം ചെയ്യലിനാായി അഞ്ച് ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ പൂജാരിയായി ജോലി ചെയ്ത വിവിധ ക്ഷേത്രങ്ങളിലും മറ്റുമെത്തിച്ച് തെളിവെടുക്കും.
കേസിലെ മറ്റൊരു പ്രതിയും കുട്ടിയുടെ അമ്മയുമായ കുലശേഖരപുരം മാമ്പറ്റ കിഴക്കതില്‍ ഷൈലയെ ഫോണിലൂടെ പരിചയപ്പെട്ട് ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു. ഇതുപോലെ ഇയാള്‍ നിരവധി സത്രീകളുമായി ബന്ധം സ്ഥാപിച്ച് കെണിയില്‍ വീഴ്ത്തിയിരുന്നതായി പൊലിസ് സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ പൊലിസ് വിശദമായി പരിശോധിച്ച് വരികയാണ്. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയായെന്ന് കണ്ടെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ പ്രതിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുക്കും. എ.സി.പി ശിവപ്രസാദിന്റെ മേല്‍നോട്ടത്തില്‍ സി.ഐ എം.അനില്‍കുമാറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."