HOME
DETAILS
MAL
അവധി ആഘോഷത്തിനിടെ ഖത്തറില്‍ മലയാളി മുങ്ങിമരിച്ചു
backup
July 08 2016 | 07:07 AM
ദോഹ :ഖത്തറിലെ സീലൈന്‍ ബീച്ചില്‍ മലയാളി മുങ്ങിമരിച്ചു. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ചിറമണ്ണില്‍ തെക്കേതില്‍ തോമസ് ജോണ്‍(ജിജി46)ആണ് മരിച്ചത്. കുടുംബസമേതം പെരുന്നാള്‍ ആഘോഷത്തിനായി സീലൈന്‍ ബീച്ചിലെത്തിയപ്പോഴായിരുന്നു ദാരുണമായ ദുരന്തം
ഖത്തറിലെ ക്യു കോണ്‍ ജീവനക്കാരനായിരുന്നു . ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവകാംഗമാണ് പിതാവ് ജോണ്‍ ,മാതാവ് മേഴ്‌സി, റാസ്ഗ്യാസില്‍ നിന്നു അടുത്തിടെ വിരമിച്ച എലിസബത്ത് തോമസാണ് ഭാര്യ .മക്കള്‍ സ്റ്റീവ് ജോണ്‍ തോമസ് ,ജോയാന്‍ മേരി തോമസ് .
വക്ര ഹമദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."