പച്ചപ്പുതച്ച് സഞ്ചാരികളുടെ മനം കവര്‍ന്ന് മുക്കാലി ചുരം
മണ്ണാര്‍ക്കാട്: അപകടാവസ്ഥയിലും സഞ്ചാരികള്‍ക്ക് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളൊരുക്കി മുക്കാലി ചുരം. കനത്ത മഴയില്‍ മണ്ണിടിച്ചിലും, മലയിടിച്ചിലും മൂലം യാത്രാദുരിതം പേറുന്ന മണ്ണാര്‍ക്കാട് - ആനക്കട്ടി റോഡിലെ മുക്കാലി ചുരമാണ് പതഞ്ഞൊഴുകുന്ന വെളളച്ചാട്ടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി നയന മനോഹരമാവുന്നത്. പത്ത് കിലോമീറ്ററോളം വരുന്ന ചുരം റോഡില്‍ വേനല്‍ കാലത്ത് നീര്‍ജ്ജീവമായ നിരവധി വെളളച്ചാട്ടങ്ങളാണ് മഴ ശക്തമായതോടെ സജീവമായിരിക്കുന്നത്. മന്ദംപൊട്ടിയും, വരക്കല്ലും മറ്റ് ചെറുതും വലുതുമായ വെളളച്ചാട്ടങ്ങളും നീരൊഴുക്കുകളും ചുരം യാത്രയെ അവിസ്മരണീയമാക്കുന്നതാണ്. കൂടെ പകല്‍ സമയങ്ങളില്‍ പോലും നനഞ്ഞ് ഇറങ്ങുന്ന കോടമഞ്ഞ് കൂടി ചേരുന്നതോടെ ചുരം ഏറെ ആകര്‍ഷണമാണ്. നിലവില്‍ ഗതാഗത നിയന്ത്രണവും മറ്റുമുണ്ടെങ്കിലും ചെറുവാഹനങ്ങളിലും ബൈക്കുകളിലുമായി നിരവധി പേരാണ് ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."