ഫാ. സേവ്യര്‍ തേലക്കാട്ട് വധം: മുന്‍ കപ്യാര്‍ക്ക് ജീവപര്യന്തം
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കപ്യാര് മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവുകൂടി അനുഭവിക്കേണ്ടിവരും.
2018 മാര്‍ച്ച് ഒന്നിനാണ് മലയാറ്റൂര്‍ കുരിശുമുടി കാന നപാതയില്‍ വച്ച് ഫാ.സേവ്യറിന് കുത്തേറ്റത്. വര്‍ഷങ്ങളായി കപ്യാര് ജോലി ചെയ്തുവന്നിരുന്ന ജോണി മദ്യപിച്ച് ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.ഏപ്രിലില്‍ നടക്കുന്ന തിരുനാളിന് മുന്‍പ് തന്നെ ജോലിയില്‍ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം ഫാദറിനെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി രമേശാണ് ഹാജരായത്. കേസില്‍ 30 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകളും 24 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."