വേനലിലും ആശ്വാസമായി തമിഴ്‌നാട്ടിലെ പച്ചക്കറി വില
കട്ടപ്പന: വേനല്‍ കടുത്തപ്പോഴും പച്ചക്കറി വില ഉയരാത്തത് മലയാളിക്ക് ആശ്വാസമായി. മുല്ലപ്പെരിയാറില്‍നിന്നും ആവശ്യത്തിന് ജലം കിട്ടിയതോടെ തമിഴ്‌നാട്ടില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ ഉണര്‍വാണ് പച്ചക്കറി വില ഉയരാതെ നിലനിര്‍ത്തിയത്. തേനി ജില്ലയിലെ കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള കര്‍ഷക ചന്തകളാണ് പച്ചക്കറികള്‍ക്കായി പ്രധാനമായും മലയാളികള്‍ അശ്രയിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നും തമിഴ്‌നാട്ടിലേക്ക് വിനോദബ പുണ്യയാത്രകള്‍ക്ക് പോയി മടങ്ങുന്നവരില്‍ മിക്കവരും ഉത്തമപാളയം, കമ്പം, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ ചന്തകളില്‍നിന്നും വീടുകളിലേക്കാവശ്യമായ പച്ചക്കറികളും വാങ്ങിയാണ് മടങ്ങുന്നത്.
പച്ചക്കറി വാങ്ങാന്‍ മലയാളികള്‍ ധാരാളമായി എത്തിയതോടെ കര്‍ഷക ചന്തകള്‍ക്കു പുറമേ കമ്പം, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ തെരുവോര ചന്തകളും സജീവമായി. വേനല്‍ കടുത്തപ്പോള്‍ വില കുതിച്ചുയരുന്ന നാരങ്ങായുടെ വില ഇപ്രാവശ്യം കിലോയ്ക്ക് 50 രൂപയില്‍ തുടരുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതിനുപുറമേ കാരറ്റ്-20, കാബേജ്-15, ഉരുളക്കിഴങ്ങ് -28, കത്രിക്ക-17, തക്കാളി-7, പടവലം-12, മത്തങ്ങ-10, മുരുങ്ങക്ക-60, ഉള്ളി-35,സവോള-18, വെണ്ടക്ക-20, പച്ചമുളക്-20, ബീറ്റ്‌റൂട്ട് -40, മുള്ളങ്കി-15, ഇഞ്ചി-95 എന്നിങ്ങനെയാണ് കിലോക്ക് വില.
വേനല്‍മഴ ലഭിച്ചാല്‍ ഈ സീസണില്‍ പച്ചക്കറിയുടെ വില ഏറെ ഉയരാതെ നിലനിര്‍ത്താനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉത്പാദനം കൂടുകയും വില കുറഞ്ഞ നില്‍ക്കുന്നതുമാണ് കൂടുതല്‍ പച്ചക്കറി വ്യാപാരത്തിനും വ്യാപാര മേഖലയ്ക്കും കര്‍ഷകര്‍ക്കും നേട്ടമുണ്ടാകുന്നതിനും നല്ലതെന്നാണ് കൃഷി വകുപ്പ് അധികൃതരുടെയും നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."