HOME
DETAILS

ഇന്ന് വായനാദിനം വായനയുടെ വസന്തം വിരിയിച്ച് ഒരു ഗ്രാമത്തിന്റെ ഗ്രന്ഥപ്പുര

  
backup
June 19 2018 | 10:06 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f-2


കാട്ടാക്കട: വായനാദിനത്തില്‍ വായനയുടെ വസന്തം വിരിയിക്കുകയാണ് ഇവിടെയൊരു ഗ്രന്ഥപ്പുര. ഒരു നാടിനാകെ അക്ഷരവെളിച്ചം പകരുകയെന്ന കടമ നിറവേറ്റുകയാണ് നീരാഴിക്കോണത്ത് പ്രവര്‍ത്തിക്കുന്ന 'ഭാവന' എന്ന ഗ്രന്ഥശാല. മികവിനുള്ള അംഗീകാരമായി ഈ വര്‍ഷം എ പ്ലസ് ഗ്രന്ഥശാല പദവിയും ഭാവനയ്ക്ക് ലഭിച്ചു. കാല്‍നൂറ്റാണ്ട് പിന്നിടുന്നു ഭാവനയുടെ ഈ അക്ഷര യാത്ര.
വേറിട്ട പ്രവര്‍ത്തനങ്ങള്‍ നാടിന് സമ്മാനിക്കുന്ന ഭാവന ഗ്രന്ഥശാലയും സാംസ്‌കാരിക കേന്ദ്രവും ഇന്ന് ഗ്രാമത്തിന്റെ ഹൃദയതുടിപ്പാണ്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പൂഴനാട് നീരാഴിക്കോണത്താണ് കഴിഞ്ഞ 25 വര്‍ഷമായി ഭാവന ഗ്രന്ഥശാല ആന്‍ഡ് കലാ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒരു നാടിന്റെയാകെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ഭാവന കടന്നു ചെല്ലാത്ത മേഖലകളില്ല.
കലാ, കായിക, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യസ, ജീവകാരുണ്യ, മേഖലകളില്‍ ഭാവന നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചവയാണ്. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലത്തിന്റെ മികച്ച സംഘടനക്കുള്ള പുരസ്‌കാരം, ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച സാമൂഹ്യ സാംസ്‌കാരിക സംഘടനക്കുള്ള സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ്, മികച്ച എയ്ഡ്‌സ് ബോധവല്‍കരണ കലാജാഥ പുരസ്‌കാരം , മികച്ച ലഹരി വിരുദധ ബോധവല്‍കരണ കലാജാഥക്കുള്ള പുരസ്‌കാരം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.
1992 ല്‍ നീരാഴികോണം എന്ന കൊച്ചു ഗ്രാമത്തില്‍ അനധികൃത മദ്യ ഷാപ്പിനെതിരേ കുറച്ച് യുവാക്കള്‍ പോരാട്ടവുമായി എത്തി. ഈ യുവ കൂട്ടായ്മ രൂപീകരിച്ച സംഘടനയാണ് ഇന്ന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, കേരള ഗ്രന്ഥശാല സംഘം, കേരള സംഗീത നാടക അക്കാദമി തുടങ്ങിയവയില്‍ അഫിലിയേഷന്‍ നേടി പടര്‍ന്ന് പന്തലിച്ചത്. കേരള ഗ്രന്ഥശാല സംഘത്തില്‍ അംഗത്വം ലഭിച്ച് 5 വര്‍ഷം കൊണ്ട് 9350ലധികം പുസ്തകങ്ങളുമായി എ ഗ്രേഡ് ഗ്രന്ഥശാലയായി ഭാവന ഉയര്‍ന്നു.
ഇപ്പോള്‍ എ പ്ലസ് മികവും. ഹരിശ്രീ വിദ്യാഭ്യാസ പദ്ധതി, ഹരിതഗ്രാമം, എന്റെ മരം ഭൂമിക്കായ്, സൗഹൃദ കൂട്ടായ്മ, അവയവദാന ബോധവല്‍കരണ യാത്രകള്‍, വിവിധ മെഡിക്കല്‍ ക്യാംപുകള്‍, വീട്ടില്‍ ഒരു നെല്ലി, മത്സര പരീക്ഷ പരീശീലനം തുടങ്ങി മാതൃകാപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഭാവനയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സാമൂഹ്യ വികസനം പോളിടെക്‌നിക്കിലൂടെ എന്ന പദ്ധതി പ്രകാരം നെയ്യാറ്റിന്‍കര പോളിടെക്‌നിക്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന കൈതൊഴില്‍ പരിശീലനങ്ങള്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് താങ്ങാകുന്നുണ്ട്. പോളിടെക്‌നിക്കിന്റെ സഹകരണത്തോടെ പ്രദേശത്തെ 150 ലേറെ പാവപ്പെട്ടവരുടെ വീടുകള്‍ സൗജന്യമായി വയറിങ് ചെയ്തു നല്‍കി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലും ഭാവന തങ്ങളുടേതായ കടമ നിറവേറ്റി.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കേരളത്തിലാകമാനം നടത്തിയ 'കരള് കാക്കാന്‍' എന്ന ബോധവല്‍കരണ നാടകത്തിന്റെ മാസ്റ്റര്‍ ടീമായി തെരെഞ്ഞടുത്തതും ഭാവനയെയാണ്. കേരളത്തിലെ 700 ലേറെ വേദികളില്‍ ഭാവന നാടക കൂട്ടം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു യുവകേന്ദ്ര വഴി നടപ്പിലാക്കിയ 'പുനര്‍ ജാഗരണ്‍ യാത്ര' യിലെ ബോധവല്‍കരണ പരിപാടികള്‍ക്ക് നേതൃത്വം കെടുത്തതും ഇവരായിരുന്നു. ഇതിന്റെ സമാപനത്തിനായി ഉത്തര്‍ പ്രദേശിലെ മഥുരയില്‍ കേരളത്തെ പ്രതീധീകരിച്ച് പങ്കെടുത്ത സംഘത്തിലെ 17 പേര്‍ ഭാവന അംഗങ്ങളായിരുന്നു.
ഭാവനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വനിതാ വേദിയും ബാലവേദിയും നാടക കൂട്ടവുമൊക്കെ നാട്ടിലെ സജീവസാനിധ്യമാകുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago