കൊടക്കാട് നാരായണന് ഡി ലിറ്റ്
കാഞ്ഞങ്ങാട്: ജനകീയ വിദ്യാഭ്യാസ പ്രക്രിയയിലെ സാര്‍ത്ഥകമായ ഇടപെടലിന് കൊടക്കാട് നാരായണന് അംഗീകാരം. വിദ്യാഭ്യാസ രംഗത്തെ ആത്മാര്‍പ്പണം പരിഗണിച്ച് സമര്‍പ്പിക്കപ്പെട്ട നോമിനേഷനില്‍ ഏഷ്യന്‍ സര്‍വകലാശാല ഉന്നത ബഹുമതിയായ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഏപ്രില്‍ എട്ടിന് നേപ്പാളിലെ കാട്മണ്ഡുവില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ബഹുമതി സമ്മാനിക്കും.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ പ്രഥമാധ്യാപകനും ജനപ്രിയ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കൊടക്കാട് നാരായണന്‍ ജോലി ചെയ്ത കൊടക്കാട് വെല്‍ഫേര്‍, ചാത്തങ്കൈ, കൂട്ടക്കനി, ബാര, മുഴക്കോം, കാഞ്ഞിരപ്പൊയില്‍, മൗക്കോട്, അരയി, ഇപ്പോള്‍ ജോലി ചെയ്യുന്ന മേലാങ്കോട്ട് തുടങ്ങിയ വിദ്യാലയങ്ങളില്‍ നടത്തിയ വേറിട്ട വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പരിഗണിച്ചാണ് ഡി.ലിറ്റ് പദവി നല്‍കിയതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. മന്ദീപ് മഹാത്തോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."