ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് കൈമാറും മുന്‍പ് തെളിവുകള്‍ നശിപ്പിച്ചു: ചെന്നിത്തല
പെരിയ: പെരിയയില്‍ യൂത്ത് കാണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും മുന്‍പ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിയയില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈംബ്രാഞ്ചിന് ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം കൈമാറും മുന്‍പ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് മാത്രമല്ല, തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ക്കും സഹായിച്ചവര്‍ക്കും സാധിച്ചു. പ്രതികളെ സി.പി.എം എങ്ങനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാലും ശരത്തിന്റെയും കൃപേഷിന്റെയും ജീവന് റുപടി പറയേണ്ടി വരും. അധികാരത്തിന്റെ തണലില്‍ പിണറായി ധാര്‍ഷ്ട്യം കാണിക്കുകയാണ്. മാന്യതയുടെ മുഖംമൂടിയണിഞ്ഞ് കൊലപാതകം നടത്താന്‍ പിണറായിയും സി.പി.എം നേതാക്കളും അണികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും നിയമം നടപ്പാക്കേണ്ട മുഖ്യമന്ത്രി തന്നെ നിയമം കൈയിലെടുക്കാന്‍ അണികളെ പ്രേരിപ്പിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതിരോധ സംഗമത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി.
യു.ഡി.എഫ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്, കെ. സുധാകരന്, ഷാനിമോള്‍ ഉസ്മാന്, ജോണി നെല്ലൂര്‍, കെ.പി അനില്‍ കുമാര്‍, കെ.പി കുഞ്ഞിക്കണ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."