എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജനതാദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
ചിറ്റൂര്‍: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകരെ ജനതാദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. വെള്ളിയാഴ്ച വണ്ടിത്താവളം കരുണ സ്കൂളിലെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ആയിരുന്നു ജനതാദള്‍ പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി. ദിനാഥ്, എസ്.എഫ്.ഐ പ്രവര്‍ത്തകരായ ചിറ്റൂര്‍ മുതുകാട് കിരണ്‍, വാല്‍മുട്ടി രതീഷ്, അത്തിക്കോട് പാലത്തുള്ളി പ്രവീണ്‍ ദാസ്, വിപിന്‍ എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനതാദള്‍ പ്രവര്ത്തകന് കല്ലന്തോട് അശ്വിന് നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പരുക്കേറ്റവരെ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്, ജില്ലാ സെക്രട്ടറിയേറ്റ് മെംബര്‍ ഇ.എന്‍ സുരേഷ് ബാബു, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്‍ സെക്രട്ടറി ജി. ആശിഷ് എന്നിവര്‍ സന്ദര്‍ശിച്ചു. ദിനാഥ് തലക്കും കിരണിനെ കൈക്കും പരുക്കേറ്റത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തില്‍ ചിറ്റൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ യുവജനതാദള്‍ പ്രവര്ത്തകന് കല്ലന്തോട് അശ്വിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി യുവജനതാദള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."