HOME
DETAILS
MAL
വേനല്‍: കിണറുകള്‍ വറ്റിത്തുടങ്ങി
backup
March 03 2019 | 07:03 AM
എലവഞ്ചേരി: വേനലിനു മുന്‍പെ കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ഗ്രാമങ്ങള്‍ കുടിവെള്ളക്ഷാമത്തിലേക്ക്. എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍ പഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളിലുള്ള കിണറുകളിലാണ് ജലനിരപ്പ് താഴ്ച്ച് പൂര്‍ണമായും വറ്റീട്ടുള്ളത്. സ്വകാര്യ കിണറുകളും പൊതുകിണറുകളുടെ ഉള്‍പെടെ എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍ പഞ്ചായത്തുകളിലായ് 14 കിണറുകള്‍ വറ്റീട്ടുണ്ട്.
കൊട്ടപ്പള്ളം, മേച്ചിറ, മാത്തൂര, ചാത്തമ്പാറ, കൊഴുമ്പ്, പൊക്കുന്നി എന്നിവിടങ്ങളിലെ പൊതുകിണറുകളും കുഴല്‍കിണറുകളും വറ്റിത്തുടങ്ങീട്ടുണ്ട്. പ്രളയത്തില്‍ നിറഞ്ഞുകവിഞ്ഞ കിണറുകളും നിലവില്‍ വറ്റിയവയില് ഉള്‍പെടും വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം കൂടുതല്‍ കടുപ്പത്തിലാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."