ഒരക്ഷരം മിണ്ടരുത്
ഓട്ട്ക്രിറ്റി അരീന: പോളണ്ടിനെ കുറിച്ച് ഇനി ആരും ഒരക്ഷരം മിണ്ടരുത്. അറിയേണ്ടതെല്ലാം സെനഗല്‍ പറഞ്ഞു തരും. അതായിരുന്നു ഇന്നലത്തെ പോളണ്ട്-സെനഗല്‍ മത്സരത്തില്‍ കണ്ടത്. ശക്തരായ പോളണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെനഗല്‍ ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കി മടങ്ങി.
മികച്ച താരങ്ങളുമായി ഇറങ്ങിയ പോളണ്ടിനെ തുടക്കം മുതലെ സെനഗല്‍ വിറപ്പിച്ചു. ആദ്യ സെല്‍ഫ് ഗോള്‍ വീണതോടെ തളര്‍ന്ന പോളണ്ടിന്റെ ദൗര്‍ബല്യം മുതലെടുത്ത സെനഗല്‍ പിന്നാലെ തന്നെ രണ്ടാം ഗോളും നേടി.
ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരം സെനഗലിന്റെ ടെച്ചോടെയായിരുന്നു തുടക്കമായത്. കൃത്യമായൊരു ഗെയിം പ്ലാനുണ്ടായിരുന്നി ല്ലെങ്കിലും ആദ്യ ഗോള്‍ വീണതോടെ സെനഗല്‍ പോളണ്ട് ഗോള്‍ മുഖത്തേക്ക് തുടരെ തുടരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരുന്നു. 37-ാം മിനുട്ടിലെ പോളണ്ടിലെ സെല്‍ഫ് ഗോളിലൂടെയായിരുന്നു സെനഗല്‍ മുന്നിലെത്തിയത്. ഇതോടെ സെനഗലിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. സെനഗല്‍ താരങ്ങള്‍ ഒരുമിച്ച് പോളണ്ട് ഗോള്‍മുഖത്തേക്ക് ഓടിക്കയറിക്കൊണ്ടേയിരുന്നു. പലപ്പോഴും വേഗക്കാരായ സെനഗല്‍ താരങ്ങളെ പിന്തുടരാന് പോളണ്ട് താരങ്ങള്‍ക്കായില്ല.
രണ്ടാം പകുതിക്ക് ശേഷം 60-ാം മിനുട്ടില്‍ പോളണ്ട് താരങ്ങളുടെ പിഴവില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ സെനഗല്‍ താരം നൊഗ് ഗോള്‍കീപ്പറെ മറികടന്ന് സെനഗലിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. രണ്ട് ഗോളിന്റെ ആധിപത്യം നേടിയതോടെ സെനഗല്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഗോള്‍ നേടാനുള്ള പോളണ്ട് താരങ്ങളുടെ ശ്രമങ്ങലെല്ലാം സെനഗല്‍ താരങ്ങള്‍ മെയ് കരുത്ത് കൊണ്ട് തടഞ്ഞു കൊണ്ടേയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ബോക്സിലേക്ക് ഉയര്‍ന്ന് വന്ന പന്തിനെ ഹെഡറിലൂടെ പോളണ്ട് താരം ക്രിക്യോവിച്ച് വലയിലെത്തിച്ചു. പക്ഷെ അപ്പോഴേക്കും സമയം അധിക്രമിച്ചിരുന്നു.
86-ാം മിനുട്ടിലായിരുന്നു പോളണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് പോളണ്ട് തുടരെ തുടരെ സെനഗല്‍ ഗോള്‍ മുഖം വിറപ്പിച്ചു. സെനഗല്‍ ഗോള്‍ കീപ്പറുടെ മികവുകൊണ്ട് മാത്രം പല സമയത്തും സെനഗല്‍ ഗോളില്‍ നിന്നും രക്ഷപ്പെട്ടു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."