കൂട്ടബലാത്സംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികളുടെ ചാറ്റ്‌റൂം; ഡല്‍ഹിയില്‍ 15കാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്യുന്നത് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് നടത്തിയ വിദ്യാര്‍ഥിയെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ബോയിസ് ലോക്കര്‍ റൂം എന്നു പേരിട്ട സംഘത്തിന്റെ ചാറ്റ് റൂമില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ അറിയപ്പെടുന്ന സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സഹപാഠികളായ 20 പേരോടൊപ്പം ഗ്രൂപ്പിലുള്ളത്. ഡല്‍ഹി പൊലിസിന്റെ സൈബര്‍ സെല്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
ദക്ഷിണ ഡല്‍ഹിയിലെ നാലോ അഞ്ചോ സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഈ ചാറ്റ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ ചര്‍ച്ച മാനഭംഗ വിശേഷങ്ങളാണ്. വേശ്യാവൃത്തി നടത്തുന്ന പെണ്‍കുട്ടികളെ കുറിച്ചും. ഇന്‍സ്റ്റഗ്രാം അധികൃതരോട് പൊലിസ് സൈബര്‍ സെല്‍ ഈ വിദ്യാര്‍ഥി സംഘത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ട്.സഹപാഠികളായ വിദ്യാര്‍ഥിനികളെ കുറിച്ച് വളരെ മോശമായാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചാറ്റ് ചെയ്തത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് പൊലിസ് ഇടപെട്ടത്. കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അവരുടെ അനുമതിയില്ലാതെ സംഘം പോസ്റ്റിയതായും പൊലിസ് കണ്ടെത്തി.
19കാരിയായ ഒരു കോളജ് വിദ്യാര്‍ഥിനി ചാറ്റ്‌റൂം വഴി ഷെയര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഒരു സ്‌കൂള്‍ മാനേജ്‌മെന്റും പൊലിസിനെ സമീപിച്ചു. പരാതിപ്പെടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നും മറ്റൊരു ഗ്രൂപ്പുണ്ടാക്കുമെന്നും ബോയിസ് ലോക്കര്‍ റൂം ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."