HOME
DETAILS
MAL
പേരൂര്‍ക്കട ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
backup
June 20 2018 | 03:06 AM
തിരുവനന്തപുരം: നെടുമങ്ങാട് ഭാഗത്തേക്കുളള യാത്രക്കാര്‍ക്കായി പേരൂര്‍ക്കട ജങ്ഷനില്‍ നിര്‍മിച്ചിരിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം അടിയന്തരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഒന്നര വര്‍ഷത്തിലേറെയായി ഇത് ചോര്‍ന്നൊലിക്കുകയാണ്. കേരള റോഡ് ഫï് അതോറിറ്റിക്കാണ് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന് കവടിയാര്‍ നല്കിയ പരാതിയിലാണ് നടപടി. നെടുമങ്ങാട്, വിതുര ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവര്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇത്.
ബസ് കാത്തിരിപ്പുകേന്ദ്രം നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമുïായില്ലെന്നും പരാതിയില്‍ പറയുന്നു. കേസ് ജൂലൈയില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."