HOME
DETAILS
MAL
വിദേശമദ്യഷോപ്പ്: സമരസമിതിക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്
backup
April 08 2017 | 22:04 PM
തൊട്ടില്‍പ്പാലം: കുറ്റ്യാടിയിലെ വിദേശമദ്യഷോപ്പ് തൊട്ടില്‍പ്പാലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷി നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാവിലുംപാറ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി തൊട്ടില്‍പ്പാലത്ത് റാലിയും കണ്‍വന്‍ഷനും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ. ഉഷ ഉദ്ഘാടനം ചെയ്തു. ലിസി ജയിംസ് അധ്യക്ഷയായി. സമരസമിതി കണ്‍വീനര്‍ വി.പി സുരേഷ്, കെ.പി രാജന്, ബാലാമണി, കെ.സി ബാലകൃഷ്ണന്, പാലോറ കുമാരന്, റോണി മാത്യു, മായ പുല്ലാട്ട്, ജോസഫ് കാഞ്ഞിരത്തിങ്കല്‍, രേണുക സത്യനാഥ്, ഷൈമ ബാബു, ഡെയിസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."