HOME
DETAILS

കപ്പലും കാത്ത് ലക്ഷദ്വീപിലുമുണ്ട് മലയാളികള്‍

  
backup
May 06 2020 | 10:05 AM

laksya-deep-issue
 
കൊച്ചി: കേരളത്തില്‍നിന്ന് രക്ഷയുടെ കപ്പലും കാത്ത് ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത് മുന്നൂറോളം മലയാളികള്‍. ലോക്ക്ഡൗണിന് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്കായി ദ്വീപിലെത്തിയ മലയാളികളാണ് തിരികെ വരാന്‍ സര്‍ക്കാരിന്റെ കനിവും കാത്ത് കഴിയുന്നത്. 
 
ഗള്‍ഫിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാന-കപ്പല്‍ സര്‍വിസുകള്‍ വഴി നാട്ടിലെത്തിക്കാന്‍ തീരുമാനമായ സാഹചര്യത്തില്‍ തങ്ങളുടെ കാര്യവും അനുഭാവപൂര്‍വം പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
 
കവരത്തി, അമിനി, കില്‍ത്താന്‍, അഗത്തി, ആന്ത്രോത്ത്, കല്‍പേനി, കടമത്ത്, ബിത്ര, മിനിക്കോയ് തുടങ്ങിയ ദ്വീപുകളിലാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ വിഷമിക്കുന്നത്.വിനോദ സഞ്ചാരികളായി എത്തിയ കുടുംബങ്ങളും കച്ചവട ആവശ്യത്തിന് എത്തിയവരുമൊക്കെ കൂട്ടത്തിലുണ്ട്. ഒപ്പം, ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവരും വെക്കേഷന്‍ കാലത്ത് നാട്ടിലെത്താന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നു.
എസ്.എസ്.എല്‍.സി പരീക്ഷാനടത്തിപ്പിന് ദ്വീപിലെത്തിയ അധ്യാപകരെ അധികൃതര്‍ പ്രത്യേക കപ്പല്‍ സര്‍വിസ് നടത്തി തിരികെ എത്തിച്ചു.
 
ചികിത്സക്കും മറ്റും എത്തി കുടുങ്ങിയ ദ്വീപുകാരെ പ്രത്യേക കപ്പല്‍ സര്‍വിസ് വഴി ദ്വീപ് ഭരണകൂടവും നാട്ടിലെത്തിച്ചു. എന്നാല്‍, ദ്വീപില്‍ കുടുങ്ങിയ മറ്റു മലയാളികളുടെ കാര്യത്തില്‍മാത്രം നടപടിയൊന്നുമുണ്ടായില്ല.
തങ്ങളെ നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കവരത്തി ഡെ. കലക്ടര്‍ ടി. കാസിം, എസ്.പി നിധിന്‍ വല്‍സന്‍ എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍, കേരളാ ഗവണ്‍മെന്റാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചത്.
 
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പി.പി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തങ്ങളുടെ സഹായത്തിനെത്തുന്നത് ആശ്വാസം പകരുന്നുണ്ടെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറഞ്ഞു.ദ്വീപില്‍ കുടുങ്ങിയവര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം താമസ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുണ്ട്. 
പക്ഷേ, റൂം വാടകയും ഭക്ഷണവും ഉള്‍പ്പെടെയുള്ള ഭാരിച്ച ചെലവ് താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
 
 
 
തുണയാകുന്നത് ദ്വീപുകാരുടെ ആതിഥ്യമര്യാദ
 
 
കൊച്ചി: ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തുണയായി മാറുന്നത് ദ്വീപുകാരുടെ ആതിഥ്യ മര്യാദ. 
റമദാന്‍ മാസത്തില്‍ തങ്ങളുടെ അതിഥികളായി എത്തിയവര്‍ എന്ന നിലയിലാണ് പല ദ്വീപുകാരും ലോക്ക്ഡൗണില്‍ പെട്ടുപോയവരെ പരിഗണിക്കുന്നത്. നോമ്പുതുറക്കുന്നതിനും അത്താഴത്തിനും പ്രത്യേക ഭക്ഷണമൊരുക്കിയും പരിമിതമായ സൗകര്യങ്ങളുള്ള തങ്ങളുടെ വീടുകളില്‍ താമസമൊരുക്കിയുമൊക്കെയാണ് അവര്‍ ആതിഥ്യ മര്യാദ കാണിക്കുന്നത്.
ചെറിയ ദ്വീപുകളില്‍ ഹോട്ടല്‍ സൗകര്യമൊക്കെ അപര്യാപ്തമാണ്. ഉള്ളവയിലാകട്ടെ ഉയര്‍ന്ന വാടകയും. ലോക്ക്ഡൗണില്‍ പെട്ടതോടെ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് ദ്വീപില്‍ കുടുങ്ങിയവര്‍. ചിലര്‍ നാട്ടില്‍നിന്ന് പണംവരുത്തിയൊക്കെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനും കഴിയാത്തവര്‍ക്കാണ് ദ്വീപുകാര്‍ താമസവും ഭക്ഷണവുമൊരുക്കുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago