ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നതിന് തെളിവുകള്‍ നിരത്തി ഹാക്കര്‍: പ്രധാനമന്ത്രിയുടെ ഓഫിസിലും രോഗബാധിതര്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യസേതു ആപ്പിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ തെളിവുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ഫ്രഞ്ച് സൈബര്‍ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആല്‍ഡേഴ്സണ്‍. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലയിലെ 11 പേര്‍ അസുഖബാധിതരാണെന്ന് എലിയറ്റ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍, ഇന്ത്യന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലെ രണ്ട് പേര്‍, പാര്‍ലമെന്റിലെ ഒരാള്‍, ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേര്‍ എന്നിവര്‍ക്ക് രോഗബാധയുള്ളതായി ഹാക്കറുടെ ട്വീറ്റില്‍ പറയുന്നു.
https://twitter.com/fs0c131y/status/1257992609890517002
അതേ സമയം സുരക്ഷപ്രശ്നങ്ങള്‍ സംബന്ധിച്ച സാങ്കേതിമായ വിശദീകരണം നാളെ പുറത്തുവിടുമെന്നും ട്വീറ്റില്‍ പറയുന്നു.ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങള്‍ അപകടത്തിലാണെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സംബന്ധിച്ചും സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തേര്‍ഡ് പാര്‍ട്ടിവെബ്‌സൈറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പുറത്തുവിട്ടതും എലിയറ്റ് ആല്‍ഡേഴ്‌സണ്‍ ആണ്.ട്വിറ്ററില്‍ ആരോഗ്യ സേതു ആപ്പിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു എലിയറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."