HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി പാസ് അനുവദിക്കുന്നില്ലെന്ന് പരാതി

  
backup
June 20 2018 | 06:06 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%86-2

 

തിരുവമ്പാടി: വിദ്യാര്‍ഥികള്‍ക്ക് 10 രൂപ അടച്ചാല്‍ കെ.എസ്.ആര്‍.ടിസി ബസില്‍ സൗജന്യ യാത്ര അനുവദിക്കുന്നില്ലെന്ന് പരാതി. തിരുവമ്പാടി, താമരശേരി ഡിപ്പോകളില്‍നിന്നാണ് പരാതി ഉയരുന്നത്.
കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വിസ് നടത്തുന്ന ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, കരിമ്പ്, കൂരോട്ടുപാറ, കല്ലംപുല്ല്, പാറത്തോട്, പൂവാറന്‍ തോട്, കക്കാടംപൊയില്‍ തുടങ്ങിയ മലയോര മേഖലയിലയില്‍നിന്ന് പാസിനുവേണ്ടി തിരുവമ്പാടി, താമരശേരി ഓഫിസുകളില്‍ എത്തുന്ന വിദ്യാര്‍ഥികളോട് ഇനി നല്‍കാനാവില്ലെന്നും പാസ് അനുവദിക്കാനുള്ള പരിധി കഴിഞ്ഞുവെന്നും െ്രെപവറ്റ് ബസുകള്‍ സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ പാസ് നല്‍കാനാവില്ല എന്നുമാണ് അറിയിക്കുന്നത്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നേരത്തെ ആരംഭിക്കുന്നത് കൊണ്ട് ആ സമയങ്ങളില്‍ സ്‌കൂളില്‍ എത്തിച്ചേരാന്‍ തക്ക വിധത്തില്‍ സ്വകാര്യ ബസുകള്‍ ഇല്ല എന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. വലിയ തുക ബസ് ചാര്‍ജ് നല്‍കി യാത്ര ചെയ്യേണ്ട സ്ഥിതിയാണ് വിദ്യാര്‍ഥികള്‍. ബസുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പാസ് അനുവദിക്കുന്നത്. ഒരു ബസിന് 25 പാസ് മാത്രമെ അനുവദിക്കാനാവൂ, ഇതുപ്രകാരം 325 പാസാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. അതനുസരിച്ച് വിവിധ മേഖല തിരിച്ചാണ് പാസുകള്‍ നല്‍കുന്നത്. എന്നാല്‍ മേഖലകള്‍ ഒന്നും പരിഗണിക്കാതെ അനര്‍ഹര്‍ക്കാണ് കൂടുതല്‍ പാസുകള്‍ അനുവദിച്ചതെന്ന് മലയോര മേഖല കെ.എസ്.ആര്‍.ടി.സി ഫോറം ഭാരവാഹികള്‍ പരാതിപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം അനുവദിക്കാത്തിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. വിഷയത്തില്‍ എം.എല്‍.എ ഇടപെടണമെന്ന് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് സബ് ഡിപ്പോ ഐ.സിക്കും സോണല്‍ ഓഫിസര്‍ക്കും കത്ത് നല്‍കി.
സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം നടപ്പിലാക്കാമെന്ന് കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി സോണല്‍ ഓഫിസര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അധ്യക്ഷനായി.
ഡി.സി.സി സെക്രട്ടറി ബാബുപൈകാട്ടില്‍, ഫിലിപ്പ് പാമ്പാറ, മില്ലി മോഹന്‍, ടി.ജെ.കുര്യാച്ചന്‍, റോബര്‍ട്ട് നെല്ലിക്കതെരുവില്‍, ടോമി കൊന്നക്കല്‍, പൗളിന്‍ മാത്യു, ബാബു കളത്തൂര്‍, മുഹമ്മദ് വട്ടപ്പറമ്പില്‍, ഹനീഫ ആച്ചപറമ്പില്‍, ജമേഷ് ഇളംതുരുത്തി, സജി, എ.കെ മുഹമ്മദ്, ബൈജു, ഗിരീഷ്‌കുമാര്‍, നാരായണന്‍, കെ. ജയന്‍, സുരേഷ് ബെന്നറ്റ്, രാമചന്ദ്രന്‍ കരുമ്പില്‍, വിപിന്‍ കുമാര്‍, ഏലിയാമ്മ ജോര്‍ജ്, ബെന്നി തറപ്പേല്‍,ജിബിന്‍ മണ്ണുകുശുമ്പില്‍, മനോജ്, മജീദ് ചൂരക്കാട്ട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago