ബാലുശ്ശേരി ഗവ. കോളജ്: കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു
കിനാലൂര്‍: കെ.എസ്.ഐ.ഡി.സിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ഗവണ്മെന്റ് കോളജിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. പുരുഷന് കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചു കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് തീരുമാനിക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പരിപാടി ഒഴിവാക്കുകയുമായിരുന്നു. ഏഴു മാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. 28 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും കിനാലൂര്‍ ജി.യു.പി സ്കൂളില്‍ കോളജിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്ന് കോഴ്സുകള്‍ക്ക് ആവശ്യമായ ക്ലാസ്മുറികള് പുതിയ കെട്ടിടത്തില്‍ ആരംഭിക്കാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ക്ലാസ്മുറികള് ഉണ്ടെങ്കില്‍ കൂടുതല്‍ കോഴ്സുകളും ആരംഭിക്കാന്‍ കഴിയുമെന്നും ഇതിനായി 14 കോടി രൂപ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."