തനിക്കെതിരായ പരാതി വ്യാജം; മര്‍ദ്ദനമേറ്റ പൊലിസുകാരന്‍ ഹൈക്കോടതിയില്‍
കൊച്ചി: എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.
എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. ഹരജി കോടതി നാളെ പരിഗണിക്കും.
സായുധ സേനാ മേധാവിയായിരുന്ന എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഗവാസ്കറിനെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."