കേന്ദ്രത്തോട് സോണിയാ ഗാന്ധി മെയ് 17ന് ശേഷം എന്താണ് പദ്ധതി?
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്ര സര്‍ക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ധാരണയുണ്ടോ എന്നാരാഞ്ഞ് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മന്മോഹന് സിങ്ങും. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കാര്‍ക്ക് വേണ്ടി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിലാണ് സോണിയയും മന്മോഹനും കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധി, പി ചിദംബരം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
മാര്‍ച്ച് 25നാണ് രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 14നും മെയ് നാലിനും അത് നീട്ടുകയായിരുന്നു. മെയ് 17നാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഇതിനകം വൈറസ് വ്യാപനം കുറഞ്ഞ റെഡ് സോണില്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മോദി സര്‍ക്കാരിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന്റെ മുന്നില്‍ യാതൊരു പദ്ധതികളുമില്ലെന്നും സോണിയ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അടുത്ത ഘട്ടത്തില്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്ന നിര്‍ദേശമാണ് മന്മോഹന് സിങ് മുന്നോട്ടുവെച്ചത്. സാമ്പത്തികാശ്വാസ പാക്കേജുകള്‍ മുന്നോട്ടുവയ്ക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ പി.ചിദംബരവും രാഹുല്‍ ഗാന്ധിയും അഭിപ്രായപ്പെട്ടു.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ആശ്വാസ പാക്കേജുകള്‍ ലഭിക്കാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് പരാതിപ്പെട്ടു.
ലോക്ക്ഡൗണ്‍ മൂലം രാജസ്ഥാന് 10,000 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടായതെന്ന് അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."