ഇത് അമേരിക്കയും റഷ്യയും തമ്മിലുള്ള യുദ്ധമല്ല
ബശ്ശാറുല്‍ അസദ് സിറിയയില്‍ വാതകപ്രയോഗം നടത്തിയിട്ടുണ്ടോ? റഷ്യക്ക് കാര്യമറിയാം. സിറിയയിലെ വ്യോമതാവളത്തിലും മന്ത്രാലയങ്ങളിലും സൈനിക ആസ്ഥാനങ്ങളിലുമെല്ലാം റഷ്യയുടെ സാന്നിധ്യമുണ്ട്. ട്രംപിന്റെ 59 ക്രൂയ്‌സ് മിസൈല്‍ ആക്രമണത്തെ കുറിച്ച് റഷ്യക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ വിവരം ലഭിച്ചതിനാല്‍ അവര്‍ക്ക് സിറിയന്‍ ജെറ്റ് വിമാനങ്ങളെ വ്യോമതാവളത്തില്‍നിന്ന് ഒഴിപ്പിക്കാമായിരുന്നു. പക്ഷെ, അതവര്‍ ചെയ്‌തോ എന്നതാണ് ചോദ്യം. റഷ്യന്‍ സൈനികര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെടാന്‍ പോകുന്നില്ല. പക്ഷെ, അവരുടെ സാന്നിധ്യം തന്നെ വന്‍ അപകടമാണ്.
കിഴക്കന്‍ അലെപ്പോ കീഴടക്കിയ ശേഷം ആഭ്യന്തരയുദ്ധം ഒറ്റയടിക്ക് തീര്‍ത്തുകളയാമെന്ന് സിറിയന്‍ സൈന്യം തീരുമാനിച്ചിരിക്കാമെന്നാണു തോന്നുന്നത്. മുന്‍പ് സിറിയന്‍ സൈനികരും അവരുടെ കുടുംബങ്ങളും താമസിച്ച ഗ്രാമങ്ങളിലെല്ലാം രാസായുധ പ്രയോഗമുണ്ടായിട്ടുണ്ട്.
ആക്രമണം നടത്തിയ സിറിയയിലെ അല്‍ ഖാഇദാ ഘടകമായ നുസ്‌റ ഫ്രന്‍ഡിനും ഐ.എസിനും തുര്‍ക്കി വാതകങ്ങള്‍ നല്‍കുന്നതായാണ് അന്ന് സിറിയ ആരോപിച്ചത്. ദമസ്‌കസിനു നേരെ നടന്ന രാസായുധ ആക്രമണത്തിനു വേണ്ട സാമഗ്രികള്‍ സിറിയയില്‍ എത്തിച്ചത് തുര്‍ക്കി വഴി ലിബിയയില്‍നിന്നാണെന്ന് റഷ്യയും ആരോപണം ഉന്നയിച്ചു.
ഒന്നാം ലോക യുദ്ധത്തില്‍ ആദ്യമായി ബ്രിട്ടീഷ് ജനറല്‍ അലെന്‍ബി ഗസയിലെ ഓട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരേ രാസായുധം പ്രയോഗിച്ചപ്പോള്‍ ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത്. സദ്ദാം കുര്‍ദുകള്‍ക്കുനേരെ രാസായുധം പ്രയോഗിച്ചെന്ന പ്രചാരണം അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചു.
എന്നാല്‍, ഇപ്പോള്‍ സിറിയന്‍ സൈന്യം സ്വന്തം ജനതക്കു നേരെ അത്തരം ആയുധങ്ങള്‍ പ്രയോഗിച്ചോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതാണ്. അവിടെനിന്നു പുറത്തുവരുന്ന ചിത്രങ്ങള്‍ എന്തായാലും ഭീതിതമാണ്.
2,50,000 ഉണ്ടായിരുന്ന കിഴക്കന്‍ അലെപ്പോയിലെ ജനസംഖ്യ പിന്നീട് 1,50,000ഉം ഒടുവില്‍ 90,000 ആയിരവുമായി കുറഞ്ഞുവെന്ന കാര്യം നാം ഓര്‍മിക്കണം. ലോകത്ത് ഏറ്റവും മോശമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആഭ്യന്തര യുദ്ധമാണ് സിറിയയിലേത്. അഞ്ചുലക്ഷം പേരാണ് യുദ്ധത്തിനിടയില്‍ അവിടെ കൊല്ലപ്പെട്ടത്.
റഷ്യയുടെ കാര്യത്തിലേക്ക് വന്നാല്‍, അവരാണ് സിറിയയിലെ രാസായുധങ്ങള്‍ ഇല്ലാതാക്കാന്‍ ഉള്ളില്‍ കളിച്ചത്.
2014ലെ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ഒബാമ നടത്തിയ ആക്രമണ മുന്നറിയിപ്പില്‍നിന്ന് അങ്ങനെ അവര്‍ സിറിയയെ രക്ഷിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ട്രംപ് എന്തു ചെയ്യുമെന്നതിനെ കുറിച്ച് റഷ്യക്ക് കൃത്യമായ ധാരണയുണ്ട്.
യു.എസ് മിസൈല്‍ ആക്രമണത്തിനു മുന്‍പ് വിവരം ലഭിച്ചിട്ടും അവര്‍ സിറിയന്‍ വിമാനങ്ങളെ രക്ഷിച്ചോ എന്നത് ചോദ്യചിഹ്നമാണ്.
സത്യത്തില്‍ സിറിയക്കു നേരെയുള്ള യു.എസ് ആക്രമണം ട്രംപ്-പുടിന്‍ ബന്ധത്തിനുമപ്പുറത്താണ്. അത് അമേരിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള കാര്യമാണ്. അതിനെ എങ്ങനെ റെക്‌സ് ടില്ലേഴ്‌സണ്‍ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍ കിടക്കുന്നത്.
കടപ്പാട്: ദി ഇന്‍ഡിപെന്‍ഡന്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."