അറബ് ലോകത്ത് സാമൂഹിക മാധ്യമങ്ങളില്‍ ട്രംപിന് അഭിനന്ദനവര്‍ഷം
ദമസ്‌കസ്: സിറിയന്‍ വ്യോമതാവളത്തിലെ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനവര്‍ഷം ചൊരിഞ്ഞ് അറബ് സോഷ്യല്‍ മീഡിയാ ലോകം.
അമേരിക്കയുടെ സിറിയയിലെ ആദ്യ സൈനിക നീക്കത്തിന് നേരിട്ട് ഉത്തരവിട്ട ട്രംപിന്റെ നടപടിയെ അറബ്‌ലോകം സന്തോഷത്തോടെയാണ് എതിരേറ്റത്.
അറബികള്‍ ആദരവ് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അബ്(പിതാവ് എന്നര്‍ഥം) മകളുടെ പേരിനോട്‌ചേര്‍ത്ത് പലരും അബു ഇവാന്‍കയെന്നും ചിലര്‍ അബു ഇവാന്‍ക അല്‍ അംരീകിയെന്നുമെല്ലാം വിളിച്ചാണ് ട്രംപിനെ സാമൂഹികമാധ്യമങ്ങളില്‍ അഭിനന്ദിച്ചത്. സിറിയന്‍ വിപ്ലവത്തിന്റെ നേതാവെന്നും ചിലര്‍ ട്രംപിനെ വിശേഷിപ്പിച്ചു. കുറച്ചുകൂടി കടന്ന് ട്രംപിന്റെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് തൊപ്പിയും താടിയും വച്ച് ഞങ്ങള്‍ താങ്കളെ ഇഷ്ടപ്പെടുന്നുവെന്ന അടിക്കുറിപ്പോടെ ആഘോഷിച്ചു.
സിറിയയിലെ 'ട്വിറ്റര്‍ഗേളാ'യ ബനാ അല്‍ അബ്ദും അമേരിക്കയുടെ നീക്കത്തെ പിന്തുണച്ച് ട്വീറ്റ്‌ചെയ്തു. തന്റെ സുഹൃത്തുക്കളെ കൊല്ലുകയും സ്‌കൂളുകള്‍ തകര്‍ക്കുകയും തന്റെ കുട്ടിക്കാലം കവരുകയും ചെയ്ത ബശ്ശാറിനും പുടിനും ഈ ശിക്ഷ അര്‍ഹിച്ചതാണെന്ന് ബനാ ട്വിറ്ററില്‍ കുറിച്ചു. സഊദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രത്തലവന്മാര്‍ അമേരിക്കയുടെ നടപടിയെ പ്രശംസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."