ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡെങ്കിപ്പനി
കോഴിക്കോട്: പകര്‍ച്ചപ്പനി ഭീതി ജില്ലയില്‍ പടരുന്നതിനിടെ ഇന്നലെ മൂന്നു പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിര്‍മല, കൊടുവള്ളി സ്വദേശി രാധ, പുതുപ്പാടി നൂറാംതോട് സ്വദേശി ലിബിന്‍ എന്നിവര്‍ക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എട്ടുപേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയും അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കോടഞ്ചേരിയില്‍ നാലു പേര്‍ക്കും പുതുപ്പാടിയില്‍ ഒരാള്‍ക്കുമാണു പനി സ്ഥിരീകരിച്ചത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയായി 80 പേര്‍ക്കാണു ജില്ലയില്‍ ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 483 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഈ മാസം മാത്രം ഒന്‍പതുപേരിലാണു ജില്ലയില്‍ ഡെങ്കിപ്പനി കണ്ടെത്തിയത്.
അതിനിടെ, ഇന്നലെ ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശി ബാബുവിനാണിത്. ഇതോടെ ഈ മാസം എലിപ്പനി ബാധിച്ചവരു ടെ എണ്ണം ഒന്‍പതായി. കൊമ്മേരി, മണാശ്ശേരി, ബേപ്പൂര്‍, ഒളവണ്ണ, കുരുവട്ടൂര്‍, നടുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് എലിപ്പനി ബാധ കൂടുതലായും കണ്ടെത്തിയത്.
ഇന്നലെ മാത്രം ജില്ലയില്‍ 1,078 പേര്‍ പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വ്യാഴാഴ്ചയും 1,124 പേര്‍ പനിയെത്തുടര്‍ന്നു ചികിത്സ തേടിയിരുന്നു. വയറിളക്കം ബാധിച്ച 516 പേര്‍ ഇന്നലെയും ചികിത്സ തേടി.
പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യവകുപ്പിനു തലവേദനയാകുന്നുണ്ട്. അതേസമയം, മലയോര മേഖലയിലെ ഡോക്ടര്‍മാരും മരുന്നുകളുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ വലയ്ക്കുന്നുണ്ട്.
പ്രതിദിനം നൂറുകണക്കിനാളുകള്‍ പനിയും മറ്റു മഴക്കാല രോഗങ്ങളുമായി ചികിത്സയ്‌ക്കെത്തുമ്പോഴും ഡോക്ടര്‍മാരും മരുന്നുകളുമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."